രവീന്ദ്ര ജഡേജ/ ട്വിറ്റര്‍
രവീന്ദ്ര ജഡേജ/ ട്വിറ്റര്‍

5000 റണ്‍സ്, 500 വിക്കറ്റ്; രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജ

കപില്‍ ദേവാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
Published on

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളും 5000 റണ്‍സും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ജഡേജയും ഇടംപിടിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. കപില്‍ ദേവാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റെടുത്താണ് ജഡേജയുടെ അപൂര്‍വനേട്ടം. 298 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 5527 റണ്‍സാണ് ജഡേജയ്ക്കുള്ളത്. 33.29 ആണ് ശരാശരി. മൂന്ന് സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യദിനം നാലുവിക്കറ്റ് വീഴ്ത്തിയതോടെ ജഡേജയുടെ വിക്കറ്റ് നേട്ടം 503 ആയി.

കപില്‍ ദേവ് 687 വിക്കറ്റുകളും 9031 റണ്‍സും നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com