‘11'-ാം നമ്പർ ജേഴ്സിയും കറുത്ത ആംബാൻഡും; ആരാധകരെ ചേർത്തു പിടിക്കാൻ ആർസിബി

ഈ സീസണില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന എല്ലാ ഐപിഎല്‍ പോരാട്ടങ്ങളിലും സ്‌റ്റേഡിയത്തില്‍ 11 സീറ്റുകള്‍ ഒഴിച്ചിടുമെന്ന് ആർസിബി അറിയിച്ചിരുന്നു.
RCB
RCB to Wear Black Armbands in IPL 2026 Opener to Honour Stampede VictimsFILE
Updated on
1 min read

ബം​ഗളൂരു: ഐപിഎല്‍ 2026 ലെ ഉദ്ഘാടന ഉദ്ഘാടന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് വൈകീട്ട് 7.30 ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. മത്സരം തത്സമയം സ്റ്റാർ സ്പോർട്സ് ചാനൽ വഴിയും മൊബൈലിൽ ജിയോ ഹോട് സ്റ്റാറിലൂടെയും കാണാം.

RCB
IPL 2026: ഉദ്ഘാടന മത്സരം മഴയിൽ മുങ്ങുമോ?; കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ

ഇന്നത്തെ മത്സരത്തിൽ ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും മൈതാനത്ത് ഇറങ്ങുക. കഴിഞ്ഞ വർഷം ടീമിന്റെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിച്ചിരുന്നു. ആ സംഭവത്തിൽ ജീവൻ നഷ്ടമായ ആരാധകരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിക്കുന്നത്.

അതിനൊപ്പം തന്നെ, മത്സരത്തിന് മുന്നോടിയായി താരങ്ങൾ വാം അപ്പ് നടത്തുന്ന സമയത്ത് ‘11’ എന്ന നമ്പർ പതിച്ച ജേഴ്സി ധരിക്കുമെന്നും ടീം മാനേജ്‍മെന്റ് അറിയിച്ചു.

RCB
'ഐപിഎൽ സംപ്രേക്ഷണം ചെയ്യും'; മലക്കം മറിഞ്ഞ് ബംഗ്ലാദേശ്

നേരത്തെ, ഈ സീസണില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന എല്ലാ ഐപിഎല്‍ പോരാട്ടങ്ങളിലും സ്‌റ്റേഡിയത്തില്‍ 11 സീറ്റുകള്‍ ഒഴിച്ചിടുമെന്ന് ആർസിബി അറിയിച്ചിരുന്നു. വിക്ടറി പരേഡിനിടെ ജീവന്‍ നഷ്ടമായ 11 ആരാധകരുടെ സ്മരണയ്ക്കായാണ് സീറ്റുകള്‍ ഒഴിച്ചിടുന്നത്.

Summary

RCB to Wear Black Armbands in IPL 2026 Opener to Honour Stampede Victims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com