

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടത്തിനായി നോട്ടമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ചാംപ്യന്‍മാരായ റോയല്‍ചലഞ്ചേഴ്‌സ് ബംഗളൂരുവിനു മുന്നില്‍ വച്ചത് 204 റണ്‍സിന്റെ മികച്ച ലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആര്‍സിബി വനിതകള്‍ ഡല്‍ഹി വനിതകളെ ബാറ്റിങിനു അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.
ഡല്‍ഹിക്കായി ക്രീസിലെത്തിയ ആറ് ബാറ്റര്‍മാരും മികച്ച സ്‌കോറുകള്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തതോടെ അവര്‍ മികച്ച സ്‌കോറിലെത്തി. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്‌സ് അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 37 പന്തില്‍ 8 ഫോറുകള്‍ സഹിതം 57 റണ്‍സ് കണ്ടെത്തി.
ലോറ വോള്‍വാര്‍ട് 25 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് വാരി. 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം ചിനല്ലെ ഹെന്റി 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ലിസല്‍ ലി 30 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 37 റണ്‍സെടുത്തു. ഷെഫാലി വര്‍മ 13 പന്തില്‍ 3 ഫോറുകള്‍ സഹിതം 20 റണ്‍സും അടിച്ചു.
ആര്‍സിബിക്കായി സയാലി സത്ഗരെ, അരുന്ധതി റെഡ്ഡി, നദീന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates