

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിന് പുതിയ റോൾ. ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി താരത്തെ നിയമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. കായിക താരങ്ങൾക്ക് മുൻഗണന നൽകി സർക്കാർ ജോലികൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.
“കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുന്ന ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇതുവരെ 500-ലധികം താരങ്ങൾക്ക് പൊലീസ് സേനയിൽ നിയമനം നൽകിയിട്ടുണ്ട്. റിങ്കു സിങിന്റെ കായികമേഖലയിലെ പ്രകടനം വിലയിരുത്തിയ ശേഷം അദ്ദേഹത്തെ റീജിയണൽ സ്പോർട്സ് ഓഫീസർ ആയി നിയമിച്ചിട്ടുണ്ട്.” യോഗി ആദിത്യനാഥ് പറഞ്ഞു.
2023-ലെ ഐപിഎൽ സീസണിലാണ് റിങ്കു സിങ് രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത താരം ഗുജറാത്ത് ടൈറ്റൻസിതിരെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സുകൾ പറത്തി ടീമിനെ വിജയത്തിലേക്ക് എത്തിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിൽ സ്വർണം, ഏഷ്യ കപ്പ് ജയം, ഏറ്റവും ഒടുവിൽ ടി20 ലോകകപ്പ് ജയം എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിജയങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഇന്ത്യൻ ടീമിനായി ഫിനിഷർ എന്ന നിലയിലും അദ്ദേഹം നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പുതിയ പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates