

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ നാളെ വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. പിതാവിന്റെ മരണത്തെത്തുടർന്ന് ടീം വിട്ട റിങ്കു സിങ് ഈ മത്സരത്തിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. വിഷയത്തിൽ ബിസിസിഐ തന്നെ ഉത്തരവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
റിങ്കു സിങ് ഇന്ന് കൊൽക്കത്തയിൽ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ മാധ്യമങ്ങളെ അറിയിച്ചു. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് മുന്‍പ് പിതാവിനെ റിങ്കു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മത്സരത്തിനു മുന്‍പ് ടീം ക്യാംപില്‍ തിരിച്ചെത്തിയെങ്കിലും മത്സരത്തില്‍ റിങ്കു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പകരക്കാരനായി താരം ഫീല്‍ഡില്‍ ഇറങ്ങിയിരുന്നു.
മത്സരത്തിന് ശേഷമാണ് റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചതായി ടീം മാനേജ്‍മെന്റ് താരത്തെ അറിയിച്ചത്. ഉടൻ തന്നെ താരം റചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചിരുന്നു. മരണാന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണു റിങ്കു ടീമിനൊപ്പം ചേരുന്നത്.
കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെനാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates