'കാലൊടിഞ്ഞിട്ടും പന്ത് ബാറ്റ് ചെയ്തു, ഓകെ അടിപൊളി; പക്ഷേ പകരക്കാരുടെ കാര്യത്തില്‍ ഇപ്പോഴും നേരം വെളുത്തിട്ടില്ല!'

നിയമം പൊളിച്ചെഴുതണമെന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
Rishabh Pant batting
Rishabh Pant source: x
Updated on
1 min read

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റിട്ടും ബാറ്റ് ചെയ്ത് അര്‍ധ സെഞ്ച്വറി നേടിയ ഋഷഭ് പന്തിന്റെ ബാറ്റിങ് വലിയ കൈയടി നേടിയിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും പന്തിന്റെ പോരാട്ട വീറിനെ അഭിനന്ദിച്ചു. എന്നാല്‍ പരിക്കേറ്റിട്ടും പന്തിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നതിനെ വോണ്‍ ചോദ്യം ചെയ്യുന്നു. ഇത്തരം ഘട്ടങ്ങളില്‍ മറ്റൊരു താരത്തെ കളിപ്പിക്കാനുള്ള അവസരം ഒരുക്കണമെന്ന കാര്യവും വോണ്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സബസ്റ്റിറ്റിയൂട്ടിന്റെ ആവശ്യകതയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന കാര്യം.

'ടെസ്റ്റ് ക്രിക്കറ്റില്‍ പരിക്കു പറ്റിയ താരത്തിനു പകരക്കാരെ അവതരിപ്പിക്കണമെന്ന് എനിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തോന്നിയിട്ടുള്ള കാര്യമാണ്. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഋഷഭ് പന്ത് പരിക്കേറ്റിട്ടും ബാറ്റ് ചെയ്യാന്‍ വന്നതു കണ്ടപ്പോഴാണ് വീണ്ടും ഇക്കാര്യം ഓര്‍മയിലെത്തിയത്.'

Rishabh Pant batting
ഇന്ത്യന്‍ ടീം കോച്ചാകാന്‍ ഷാവിക്കും ആഗ്രഹം! ബാഴ്‌സലോണ ഇതിഹാസം വരുമോ?

'പരിക്കേറ്റ കാലുമായി പന്ത് എത്തിയത് അവിശ്വസനീയമായി തോന്നി. അപാരമായ ധൈര്യമുണ്ട് പന്തിന്. എന്നാല്‍ അദ്ദേഹം പൂര്‍ണമായി ഫിറ്റല്ല. ഓടാന്‍ സാധിക്കുമായിരുന്നില്ല. പരിക്കിന്റെ ഗതി കൂടുതല്‍ വഷളാകുകയാണ് ഇങ്ങനെ കളിക്കാനിറങ്ങുമ്പോള്‍ സംഭവിക്കുക.'

'പന്തിന്റെ പകരക്കാരനായി ഒരു വിക്കറ്റ് കീപ്പറെ നിയമിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ പകരമിറങ്ങുന്ന താരത്തിനു ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അനുവാദമില്ല. എന്തൊരു വിചിത്രവും പൊരുത്തേക്കേടുകള്‍ നിറഞ്ഞതുമായ രീതികളാണെന്നു നോക്കു. ഇത്തരത്തില്‍ പകരക്കാരെ മുഴുവനായി കളിപ്പിക്കാന്‍ സാധിക്കാത്ത ഏക കായിക വിനോദം ക്രിക്കറ്റാണ്. ക്രിക്കറ്റ് ഇപ്പോഴും ഇരുണ്ട കാലത്തു തന്നെയെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.'

Rishabh Pant batting
ആര്‍സിബി പേസര്‍ യഷ് ദയാലിന് വീണ്ടും കുരുക്ക്; 17കാരിയെ 2 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസ്

'നിയമങ്ങള്‍ ചിലപ്പോള്‍ ഒരു ടീമിനെ ബാധിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ടെസ്റ്റിന്റെ നാല് ദിവസം ഒരു ടീം പത്ത് പേരുമായി കളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ആ മത്സരത്തെ തന്നെ അതില്ലാതാക്കുന്ന അവസ്ഥയാണ്. ഇതിനു പരിഹാരം കാണേണ്ടതുണ്ട്. ഇത്തരത്തില്‍ ടീമിലെ ഒരു താരത്തിനു ശേഷിക്കുന്ന നാല് ദിവസവും നഷ്ടമാകുമെങ്കില്‍ പകരക്കാരനെ ഇറക്കാനുള്ള നിയമം കൊണ്ടു വരണം'- വോണ്‍ വ്യക്തമാക്കി.

Summary

England vs India: Rishabh Pant's brave fifty with a broken foot in the fourth Test against England was "great theatre" but it also showed "cricket is in dark ages" on the issue of allowing medical substitutes, feels former England captain Michael Vaughan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com