ബാറ്റിങിനിടെ പരിക്ക്; ഋഷഭ് പന്തിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ വീണ്ടും ത്രിശങ്കുവില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പോരാട്ടത്തിനിടെയാണ് പരിക്കേറ്റത്
Rishabh Pant bowling
Rishabh Pantx
Updated on
1 min read

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചു വരാനൊരുങ്ങുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു വീണ്ടും പരിക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റിനിടെയാണ് താരത്തിനു പരിക്കേറ്റത്.

ബാറ്റിങിനിടെ പന്തിനു കൈക്കാണ് പരിക്കേറ്റത്. ഇതോടെ താരം ബാറ്റിങ് പൂര്‍ത്തിയാക്കാതെ മടങ്ങി.

Rishabh Pant bowling
'ഇത് രണതും​ഗ അല്ലേ, അദ്ദേഹത്തിന് എന്തുപറ്റി?'... മുൻ ലങ്കൻ നായകന്റെ അമ്പരപ്പിക്കുന്ന മാറ്റം

പരിക്കിനെ തുടര്‍ന്നു മൂന്ന് മാസം ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന ശേഷമാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയിലൂടെ പന്ത് തിരിച്ചെത്തിയത്. ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 90 റണ്‍സെടുത്ത് പന്ത് ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം പോരിനിടെ പരിക്കേറ്റത് താരത്തിന്റെ തിരിച്ചു വരവ് വീണ്ടും ചോദ്യ ചിഹ്നത്തിലാക്കിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് പന്തിനു നേരത്തെ പരിക്കേറ്റത്. ഇതോടെയാണ് താരത്തിനു 3 മാസത്തോളം കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്.

Rishabh Pant bowling
മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍! 'ഫൈനലിസിമ' ലുസൈല്‍ സ്റ്റേഡിയത്തില്‍
Summary

Rishabh Pant suffered an injury during Day 3 of the 2nd unofficial Test against South Africa A at BCCI Centre of Excellence. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com