റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീം പരിശീലകന്‍; ക്ലൗഡിയോ റാനിയേരി ടെക്‌നിക്കല്‍ ഡയറക്ടര്‍

നേരത്തേ ഇറ്റലിയെ പരിശീലിപ്പിച്ചിട്ടുള്ള മാന്‍ചീനി മൂന്നുവര്‍ഷത്തിന് ശേഷമാണ് വീണ്ടും ഹെഡ് കോച്ചാകുന്നത്
Roberto Mancini
Roberto Mancini
Edited By:
Updated on
1 min read

റോം: ഇറ്റാലിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റോബര്‍ട്ടോ മാന്‍ചീനിയെ നിയമിച്ചു. രണ്ടാം തവണയാണ് മാന്‍ചീനി ഇറ്റാലിയന്‍ ടീമിന്റെ മാനേജറാകുന്നത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് നിയമന കാര്യം അറിയിച്ചത്. നേരത്തെ ഇതിഹാസതാരം ആേ്രന്ദ പിര്‍ലേയെ പരിഗണിച്ചിരുന്നെങ്കിലും, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കുകയായിരുന്നു.

Roberto Mancini
ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

നേരത്തേ ഇറ്റലിയെ പരിശീലിപ്പിച്ചിട്ടുള്ള മാന്‍ചീനി മൂന്നുവര്‍ഷത്തിന് ശേഷമാണ് വീണ്ടും ഹെഡ് കോച്ചാകുന്നത്. ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി, ലെസസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ ക്ലൗഡിയോ റാനിയേരിയെയും നിയമിച്ചിട്ടുണ്ട്. ഇതിഹാസ താരം പൗളോ മാര്‍ഡീനി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് റാനിയേരിയുടെ നിയമനം. നിയമിതനായി 16 ദിവസം മാത്രം കഴിയുമ്പോഴാണ് മാള്‍ഡീനി ഒഴിഞ്ഞത്.

പരിശീലക സ്ഥാനത്തേക്ക് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സജീവമായി പരിഗണിച്ചിരുന്ന ആേ്രന്ദ പിര്‍ലെയ്ക്ക്, റഷ്യയിലെ ബെറ്റിങ് സ്ഥാപനവുമായി കരാറുള്ളത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് പിര്‍ലേയെ ഒഴിവാക്കിയത്. 2014 ലെ ബ്രസീല്‍ ലോകകപ്പിനുശേഷം ഇറ്റലി ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. തുടര്‍ച്ചയായ മൂന്നാം തവണയാണ് മുന്‍ ചാംപ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോകുന്നത്.

ഇത്തവണ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ ഗന്നാരോ ഗട്ടൂസോ ഏപ്രിലില്‍ രാജി സമര്‍പ്പിച്ചിരുന്നു. 2018 മുതല്‍ 2023 വരെ ഇറ്റലിയുടെ പരിശീലകനായിരുന്നു മാന്‍ചീനി. 2021 ല്‍ ഇറ്റലി യൂറോ ചാംപ്യന്മാരായത് മാന്‍ചീനി പരിശീലകനായിരുന്നപ്പോഴാണ്. 2023 ല്‍ രാജിവെച്ച് സൗദി അറേബ്യയുടെ കോച്ചായി പോയി. നാലുതവണ ലോകചാംപ്യന്മാരായ ഇറ്റലിക്ക് അടുത്ത ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് മാന്‍ചീനിയുടെ മുമ്പിലുള്ള പ്രധാന കടമ്പ.

Roberto Mancini
സീചെം ട്രോഫി: തുടർച്ചയായ അഞ്ചാം വിജയവുമായി കേരളം ഫൈനലിൽ
Roberto Mancini
വിമർശനങ്ങൾ തള്ളി സഞ്ജു സാംസൺ; ‘എലിപ്പന്തയത്തിന് ഇല്ല, എങ്ങിനെ കളിക്കണമെന്ന് ഇനി ഞാൻ തീരുമാനിക്കും’
Roberto Mancini
ചരിത്രം കുറിച്ച് ജസ്റ്റിൻ ഗ്രീവ്സ്; പാകിസ്ഥാനെ തകർത്തെറിഞ്ഞ് തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡനുകൾ |VIDEO
Summary

Roberto Mancini Italy National team coach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com