രോഹിത്തിനെ മുറിവേല്‍പ്പിച്ച ആ ബൗണ്‍സര്‍; 'ഈ പിച്ചിനെ എങ്ങനെ വിശ്വസിക്കും?', ബിസിസിഐക്ക് ആശങ്ക

ടി20 ലോകകപ്പില്‍ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ പിച്ച് സംബന്ധിച്ച് ആശങ്ക
indian cricket team
​ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ഇന്ത്യൻ താരങ്ങൾപിടിഐ
Updated on
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ പിച്ച് സംബന്ധിച്ച് ആശങ്ക. ഇന്നലെ അയര്‍ലന്‍ഡ്- ഇന്ത്യ മത്സരം നടന്ന ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തന്നെയാണ് പാകിസ്ഥാനെ ഇന്ത്യ നേരിടുന്നത്. ഇവിടത്തെ പിച്ചിന്റെ സ്വഭാവത്തില്‍ ബിസിസിഐയ്ക്ക് ആശങ്കയുള്ളതായാണ് റിപ്പോര്‍ട്ട്.

അയര്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൈയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് കളിയുടെ ഇടയില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയിരുന്നു. പിച്ചില്‍ കുത്തിതിരിഞ്ഞ് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങി വന്ന പന്ത് ജഡ്ജ് ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് രോഹിത്തിന്റെ തോളില്‍ തട്ടി പരിക്കേറ്റത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് പരിക്ക് ഭേദമായി രോഹിത് തിരിച്ചുവരുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ പാകിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരവും ഈ പിച്ചില്‍ തന്നെയാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വലിയ വിള്ളലുകളും പുല്ലും നിറഞ്ഞ പിച്ചില്‍ പന്ത് കുത്തി ഉയര്‍ന്നുപൊങ്ങി വരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. താരങ്ങള്‍ക്ക് പരിക്ക് പറ്റാന്‍ പിച്ച് കാരണമാകുമോ എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യം. ടി20 പോലുള്ള മത്സരങ്ങളില്‍ ഇത്തരം പിച്ചുകള്‍ അഭികാമ്യമല്ല എന്ന തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

പിച്ചിനെതിരെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തുവന്നു. ലോകകപ്പ് പോലെയുള്ള വലിയ ഇവന്റിന് മുമ്പ് പിച്ച് സെറ്റില്‍ ആകുന്നതിന് എന്തുകൊണ്ട് കുറച്ച് പരിശീലന മത്സരങ്ങള്‍ നടത്തിയില്ല എന്ന ചോദ്യമാണ് വോണ്‍ ഉന്നയിച്ചത്. പിച്ചിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ബിസിസിഐ പരാതിയുമായി മുന്നോട്ടുപോകാന്‍ സാധ്യതയില്ല എന്നാണ് അറിയുന്നത്. നസാവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേത് പുതിയ പിച്ചാണ്.പിച്ചില്‍ ധാരാളം പുല്ലുണ്ട്. ഇതിന് പുറമേ പിച്ചിലെ വലിയ വിള്ളലുകള്‍ ആണ് ബിസിസിഐയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. ഗ്രൗണ്ടിലെ നാലു പിച്ചുകളും ഒരേ സ്വഭാവമുള്ളതാണ്. പുതിയ ട്രാക്ക് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ പരിശീലന മത്സരങ്ങള്‍ നടത്തി പിച്ച് സെറ്റില്‍ ചെയ്തശേഷം വേണം അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍. എന്നാല്‍ അത് ഇവിടെ ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ ടീമിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

indian cricket team
എന്‍സുബുഗയും റിയാസത്തലിയും മിന്നി; ടി20 ലോകകപ്പില്‍ ഉഗാണ്ടയ്ക്ക് ചരിത്രജയം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

AI is draining Earth; A data center needs same amount of water that entire population of Africa needs; UN warns
FIFA says World Cup spectators can carry one sealed water bottle into venues
luggage lost
Ebola Virus Outbreak
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com