'എനിക്കറിയാം അതിന്റെ സൂത്രം'; പേന കൊടുത്ത് രോഹിത് ശര്‍മയുടെ 'ഷോക്കിങ് പ്രാങ്ക്'! (വിഡിയോ)

സുഹൃത്തുക്കളേയും സഹ താരങ്ങളേയും പൊട്ടിച്ചിരിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
Rohit Sharma pranks teammates
Rohit Sharma
Updated on
1 min read

മുംബൈ: സഹ താരങ്ങളേയും സുഹൃത്തുക്കളേയും പറ്റിക്കാന്‍ പ്രാങ്കുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇതിന്റെ വിഡിയോ വൈറലായി മാറി. ഓട്ടോഗ്രാഫ് ചോദിച്ചു ഒരു ആരാധകന്‍ ഷോക്കടിക്കുന്ന പേന രോഹിതിനു നേര്‍ക്കു നീട്ടുന്നു. എന്നാല്‍ ഈ പേന കൊണ്ടു ഓട്ടോഗ്രാഫ് എഴുതാന്‍ പറ്റില്ലെന്നും തനിക്കിതിന്റെ സൂത്രം അറിയാമെന്നും രോഹിത് പറയുന്നു.

ഒരു റസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് മറ്റൊരാള്‍ പേനയുമായി രോഹിതിനടുത്തെത്തിയത്. ഈ പേന വാങ്ങി രോഹിത് സുഹൃത്തിനെ ഷോക്കടിപ്പിക്കുന്നു. പേനയുടെ അറ്റത്ത് അമര്‍ത്തുമ്പോഴാണ് ചെറിയ രീതിയിലുള്ള ഷോക്ക് അനുഭവപ്പെടുന്നത്.

പിന്നീട് ഇതേ പേനയുമായി താരം മുംബൈ ടീമിലെ സഹ താരമായിരുന്ന പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിക്കു അരികിലേക്ക് പോകുന്നു. താരം ജമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെയാണ് പേനയുമായി രോഹിത് എത്തിയത്. ഇരുവര്‍ക്കുമൊപ്പം സമീപത്ത് ശാര്‍ദുല്‍ ഠാക്കൂറിനേയും കാണാം.

Rohit Sharma pranks teammates
ഭൂമി, സർക്കാർ ജോലി, കോടികള്‍ വേറെയും! ലോകകപ്പ് നേടിയ താരങ്ങള്‍ക്ക് കൈനിറയെ സമ്മാനം

ധവാല്‍ കുല്‍ക്കര്‍ണി പേന ആദ്യം തൊടുമ്പോള്‍ താരത്തിനു ഷോക്കനുഭവപ്പെടുന്നു. രണ്ടാം തവണയും താരം അമര്‍ത്തിയതോടെ വീണ്ടും ഷോക്കടിയ്ക്കുന്നു. പെട്ടെന്നു തന്നെ താരം പേന താഴേക്ക് കളയുകയും ഇതു കണ്ട് രോഹിത് പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമായി രോഹിത് തിളങ്ങിയിരുന്നു. പിന്നാലെ താരം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അതിനിടെയാണ് ഇപ്പോള്‍ സമൂഹ മാധ്യമ പേജിലൂടെ താരം പ്രാങ്ക് വിഡിയോ പുറത്തു വിട്ടത്.

Rohit Sharma pranks teammates
സ്മൃതി മന്ധാന, ലോറ വോൾവാർട്? ആരാകും ഐസിസിയുടെ ഒക്ടോബറിലെ താരം
Summary

Former India captain Rohit Sharma played a 'shocking' prank on his teammates. The video of which has now gone viral on the internet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com