'അവന്റെ ബൗളിങിനെ ആദ്യം നേരിട്ടത് നിങ്ങളല്ലേ?''; അഭിഷേക് ബച്ചന് നന്ദി പറഞ്ഞ് സച്ചിന്‍

അതേ, അതിമനോഹരമായ ഓര്‍മ്മകള്‍. അന്നും അവന്റെത് ഉഗ്രപ്രകടനമായിരുന്നു. 
പരിശീലനത്തിനിടെ സച്ചിനും മകനും/ പിടിഐ
പരിശീലനത്തിനിടെ സച്ചിനും മകനും/ പിടിഐ
Updated on
1 min read

മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ജേഴ്‌സിയണിഞ്ഞത് സച്ചിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായിരുന്നു വാങ്കഡെ സ്റ്റേഡിയത്തില്‍ അര്‍ജുന്റെ അരങ്ങേറ്റ മത്സരം. അര്‍ജുന്റെ അരങ്ങേറ്റ മത്സരത്തിന് സച്ചിനും മകനും എല്ലാകോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. അഭിനന്ദനം അറിയിച്ച അഭിഷേക് ബച്ചന് നന്ദി അറിയിച്ച സച്ചിന്റെ  ട്വീറ്റ് ഏറെ ശ്രദ്ധേയമായി.

'നന്ദി അഭിഷേക്, ഇത്തവണ ബാറ്റിങിന് പകരം ഒരു സച്ചിന്‍ ബൗളിങ് ഓപ്പണ്‍ ചെയ്തു. നമ്മുടെ കെട്ടിടത്തിന് താഴെ കളിച്ചപ്പോള്‍ അവന്റെ ബൗളിങ്ങിനെ ആദ്യം നേരിട്ടത് നിങ്ങളല്ലേ?' - സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.  അതിന് താഴെ ബച്ചന്റെ മറുപടി ഇങ്ങനെ;  അതേ, അതിമനോഹരമായ ഓര്‍മ്മകള്‍. അന്നും അവന്റെത് ഉഗ്രപ്രകടനമായിരുന്നു. 

മുംബൈ ഇന്ത്യന്‍സ് നന്നായി കളിച്ചു. സച്ചിനെ വീണ്ടും മുംബൈ ടീമില്‍ കാണുന്നത് അത്ഭുതകരമാണ്. അര്‍ജുന്റെ അരങ്ങേറ്റത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അഭിഷേക് ബച്ചന്റെ ട്വീറ്റ്.

സച്ചിന്‍ ഓപ്പണറായി ബാറ്റ് ചെയ്തിരുന്ന അതേ ടീമില്‍ ഓപ്പണിങ് ബൗളറായി എത്തിയത് സച്ചിന്റെ ആരാധകരെ സംബന്ധിച്ച് അതൊരു വൈകാരിക നിമിഷം കൂടിയായി. ഐപിഎല്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോഡ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെയും അര്‍ജുന്റെയും പേരില്‍ എഴുതിവച്ചു. മത്സരത്തില്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജുന് കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com