സാദിയോ മാനെ ലിവര്‍പൂള്‍ വിടുന്നു; ഇനി ബയേണ്‍ മ്യൂണിക്കിനൊപ്പം?

നിലവില്‍ ഒരു വര്‍ഷത്തെ കരാര്‍ കാലാവധി കൂടി ലിവര്‍പൂളില്‍ മാനെയ്ക്കുണ്ട്. എന്നാല്‍ ക്ലബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് താരം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ലണ്ടന്‍: 2016 മുതല്‍ ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന സെനഗല്‍ താരം സാദിയോ മാനെ ക്ലബ് വിടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ച് താരം ജര്‍മന്‍ ബുണ്ടസ് ലീഗയിലേക്ക് ചേക്കറുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്കാണ് മാനെ പോകാന്‍ ഒരുങ്ങുന്നത്. 

നിലവില്‍ ഒരു വര്‍ഷത്തെ കരാര്‍ കാലാവധി കൂടി ലിവര്‍പൂളില്‍ മാനെയ്ക്കുണ്ട്. എന്നാല്‍ ക്ലബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് താരം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല, ബ്രസീല്‍ താരം ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം മാനെ ലിവര്‍പൂളിന്റെ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന താരമാണ്. 

ലിവര്‍പൂളിനായി 296 മത്സരങ്ങള്‍ കളിച്ച മാനെ ടീമിനായി 120 ഗോളുകള്‍ അടിച്ചെടുത്തു. 48 അസിസ്റ്റുകളും. ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളടക്കം ആറ് കിരീട നേട്ടങ്ങളിലും മാനെ പങ്കാളിയായി. 

മാനെയെ സ്വന്തമാക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കാണ്. അവരുടെ സൂപ്പര്‍ മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഈ സീസണില്‍ ബാവേറിയന്‍സിന്റെ പടിയിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോളണ്ട് താരത്തെ ബാഴ്‌സലോണ ലക്ഷ്യമിടുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മാനെയെ അവര്‍ ലക്ഷ്യമിടുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER