ഔട്ടായി മടങ്ങുമ്പോൾ സായ് സുദർശനെ 'ചൊറിഞ്ഞ്' ഡക്കറ്റ്! ഇം​ഗ്ലണ്ട് താരങ്ങൾക്കിടയിലേക്ക് ചെന്ന് മറുപടി (വിഡിയോ)

വീണ്ടും കൊമ്പുകോർത്ത് ഇന്ത്യ- ഇം​ഗ്ലണ്ട് താരങ്ങൾ
Sai Sudarshan and Ben Duckett have a verbal argument
സായ് സുദർശനും ബെൻ ഡക്കറ്റും തമ്മിൽ വാക്കുതർക്കം (Sai Sudharsan)
Updated on
1 min read

ഓവൽ: ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ- ഇം​ഗ്ലണ്ട് താരങ്ങളുടെ കൊമ്പുകോർക്കലുകൾ നിരവധി കണ്ടു കഴിഞ്ഞു. ആ പട്ടികയിലേക്ക് സായ് സുദർശനും എത്തി. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇം​ഗ്ലണ്ട് താരങ്ങളുടെ ചൊറിച്ചിൽ സായ് സുദർശനു നേർക്കായിരുന്നു. രണ്ടാം ഇന്നിങ്സിൽ 11 റൺസുമായി ഔട്ടായി പവലിയനിലേക്ക് മടങ്ങുന്നതിനിടെയാണ് താരത്തിനു നേരെ ഇം​ഗ്ലണ്ട് താരങ്ങൾ തിരിഞ്ഞത്. സായ് വിട്ടുകൊടുക്കാൻ തയ്യാറായതുമില്ല.

സായ് മടങ്ങുന്നതിനിടെ ബെൻ ഡക്കറ്റ് എന്തോ പറഞ്ഞതാണ് ഇന്ത്യൻ താരത്തെ ചൊടിപ്പിച്ചത്. ഈ സമയത്ത് വിക്കറ്റ് ആഘോഷിച്ച് ഇം​ഗ്ലണ്ട് താരങ്ങൾ കൂട്ടമായി നിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഡക്കറ്റ് എന്തോ പറഞ്ഞത്. മടങ്ങുന്നതിനിടെ ഇം​ഗ്ലണ്ട് താരങ്ങളുടെ അടുത്തേക്ക് പോയ സായ് തിരിച്ചു ചുട്ട മറുപടിയും നൽകി. അതിനിടെ ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഇടപെട്ട് സായിയെ പിന്തിരിപ്പിക്കുകയായിരുന്നു.

Sai Sudarshan and Ben Duckett have a verbal argument
ഒടുവിൽ ആകാശ് ദീപിനെ വീഴ്ത്തി ഇം​ഗ്ലണ്ട്; മികച്ച ലീഡിനായി ഇന്ത്യ

ഒന്നാം ഇന്നിങ്സിൽ പുറത്തായി മടങ്ങുന്നതിനിടെ വിക്കറ്റെടുത്ത ആകാശ് ദീപ് ഡക്കറ്റിന്റെ തോളിൽ കൈയിട്ട് സംസാരിക്കാൻ ശ്രമിച്ചതു വിവാദമായിരുന്നു. പിന്നാലെയാണ് ഡക്കറ്റ് സായ് സുദർശനു നേരെ തിരിഞ്ഞത്.

ഓപ്പണർ കെഎൽ രാഹുൽ പുറത്തായതിനു പിന്നാലെയാണ് സായ് വൺ ഡൗണായി ക്രീസിലെത്തിയത്. എന്നാൽ താരത്തിനു കാര്യമായി തിളങ്ങാൻ സാധിച്ചില്ല. 29 പന്തിൽ 11 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഒന്നാം ഇന്നിങ്സിൽ താരം 38 റൺസിനും ഔട്ടായിരുന്നു. പരമ്പരയിൽ ഒരു അർധ സെഞ്ച്വറി മാത്രമാണ് സായിക്ക് നേടാൻ സാധിച്ചത്. രണ്ടാം ഇന്നിങ്സിന്റെ 18ാം ഓവറിലാണ് സായ് മടങ്ങിയത്. അതിനിടയാണ് ബെൻ ഡക്കറ്റുമായുള്ള കൊമ്പുകോർക്കൽ.

Sai Sudarshan and Ben Duckett have a verbal argument
ഷമി തിരിച്ചെത്തി; കിഴക്കന്‍ മേഖലയെ ഇഷാന്‍ കിഷന്‍ നയിക്കും
Summary

Sai Sudharsan, Ben Duckett: A viral video shows Ben Duckett engaging in fiery sledging of Sai Sudharsan even as the latter walks off after getting out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com