'അന്‍പുടന്‍ വെല്‍ക്കം ചേട്ട, സഞ്ജു സാംസണ്‍ ഈസ് യെല്ലോവ്!'

'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്'
Sanju Samson in csk
Sanju Samsonx
Updated on
2 min read

ചെന്നൈ: മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജുവിന്റെ വരവ് ടീം എക്‌സില്‍ ആഘോഷമാക്കി.

'സഞ്ജു സാംസണ്‍ ഈസ് യെല്ലോവ്, അന്‍പുടന്‍ വെല്‍ക്കം ചേട്ട!'- എന്ന കുറിപ്പോടെ വണക്കം സഞ്ജു എന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

പിന്നാലെ ധോനിക്കൊപ്പം നില്‍ക്കുന്ന സഞ്ജുവിനേയും ചെന്നൈ ആരാധകരേയും കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്'- എന്ന കുറിപ്പോടെയാണ് വിഡിയോ. ഇതില്‍ രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ നിന്നു ചെന്നൈ ജേഴ്‌സിയിലേക്ക് സഞ്ജു മാറുന്നതിന്റെ ദൃശ്യങ്ങളും കാണാം. അവസാനം 'ചേട്ടന്‍ വന്നല്ലേ'- എന്നൊരു ഡയലോഗുമായാണ് വിഡിയോ അവസാനിക്കുന്നത്.

Sanju Samson in csk
800 ദിവസം, 83 ഇന്നിങ്‌സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു!
Sanju Samson in csk
14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

സമാന രീതിയില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ പടിയിറക്കം രാജസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. 'നീ നീല ജേഴ്‌സിയിട്ട് കൗമാരക്കാരന്‍ പയ്യനായി കടന്നു വന്നു. ഇന്ന് ക്യാപ്റ്റനോട്, നായകനോട് ഞങ്ങളുടെ ചേട്ടനോട് ഗുഡ് ബൈ പറയുന്നു. എല്ലാത്തിനും നന്ദി, സഞ്ജു സാംസണ്‍'- എന്നു കുറിച്ചാണ് അവര്‍ സഞ്ജുവിന്റെ പടിയിറക്കം സ്ഥിരീകരിച്ചത്.

പിന്നാലെ താരത്തിന്റെ രാജസ്ഥാന്‍ ടീമിനൊപ്പമുള്ള സഞ്ചാരം വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും രാജസ്ഥാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോയില്‍ പരിശീലകന്‍ കുമാര്‍ സംഗക്കാര, സഹ താരങ്ങളായി കളിച്ച ധ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, വൈഭവ് സൂര്യവംശി, എന്നിവര്‍ സഞ്ജുവിനെക്കുറിച്ച് പറയുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'താങ്കളുടെ യാത്രയില്‍ പങ്കാളികളായതില്‍ അഭിമാനിക്കുന്ന സഞ്ജു'- എന്ന കുറിപ്പോടെയാണ് രാജസ്ഥാന്‍ വിഡിയോ പസ്റ്റ് ചെയ്തിരിക്കുന്നത്.

നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് കഴിഞ്ഞ ദിവസം താരത്തിന്റെ ചെന്നൈ ടീമിലേക്കുള്ള വരവ് ഉറപ്പായത്. ഇരു ടീമുകളും തമ്മില്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. രവീന്ദ്ര ജഡേജയേയും സാം കറനേയും കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. ഇരു ടീമുകളും തമ്മിലുള്ള താരക്കൈമാറ്റം സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയായി. പിന്നാലെ ബിസിസിഐ അനുമതിയ്ക്കായി കാത്തു നില്‍ക്കുകയായിരുന്നു. ബിസിസിഐയും പച്ചക്കൊടി വീശിയതോടെയാണ് ചെന്നൈ മലയാളി താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വര്‍ഷത്തില്‍ കൂടുതലായി സഞ്ജു രാജസ്ഥാന്‍ പളയത്തിലുണ്ട്. നിലവില്‍ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

Summary

CSK's decision to overhaul its core has triggered one of the most significant trades in recent IPL history, with Sanju Samson moving to Chennai for Rs 18 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com