'ചേട്ടൻ കൂൾ ആണ്'; കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു സഞ്ജു, ഉപദേശം നൽകി മടക്കം (വിഡിയോ)

ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
Sanju Samson
Sanju Samson plays street cricket with kids in Kerala video goes viral.special arrangement
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ തുർച്ചയായ മൂന്ന് മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസന്റെ ഭാഗത്ത് നിന്നുണ്ടായത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ അവസാനം നടന്ന മത്സരത്തിൽ അഞ്ച് പന്തിൽ 9 റണ്‍സുമായി പുറത്തായിയിരുന്നു.

ഇതോടെ താരത്തിനെതിരെ ചെന്നൈ ആരാധകരും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ സഞ്ജുവിന് വേണ്ടത്ര സമയം നൽകണം എന്നാണ് സൂപ്പർ കിങ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ് പറയുന്നത്.

Sanju Samson
'ഇനി തോൽക്കാൻ കഴിയില്ല'; ആദ്യ ജയം നേടാൻ ഗില്ലും സംഘവും ഇന്നിറങ്ങുന്നു, എതിരാളികൾ ഡൽഹി

ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇതിനിടയിൽ ചെറിയ ഇടവേളയെടുത്ത് താരം കേരളത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് താരം മടങ്ങുന്നതിനിടെ റോഡരികിൽ വണ്ടി നിർത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു.

ഈ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. വിഡിയോയിൽ താരം വിക്കറ്റ് കീപ്പിങ് ചെയ്യുന്നതും ബാറ്റ് ചെയ്യുന്നതും കാണാം. ഒപ്പം കുട്ടികൾക്ക് നിർദേശം നൽകാനും താരം മറന്നില്ല.

Sanju Samson
'18 വയസ് വരെ ക്രിക്കറ്റ് ബൗൾ കണ്ടിട്ടില്ല, വിലക്കിനും പരിക്കിനും തകർക്കാനായില്ല'; പ്രിൻസ് യാദവ് എങ്ങനെ ഐപിഎൽ ഹീറോ ആയി ?

ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ 6, 7, 9 എന്നിങ്ങനെയാണ്. ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനിൽ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കം സഞ്ജുവിൽ നിന്ന് ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. 

ചെന്നൈ സൂപ്പർ കിങ്‌സ് പോലൊരു വലിയ ഫ്രാഞ്ചൈസിയിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം താരത്തെ ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Summary

Sanju Samson plays street cricket with kids in Kerala video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com