6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

6.2 ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത് 88 റണ്‍സ്
Sanju Samson celebrate fifty
Sanju Samson x
Updated on
2 min read

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കിടിലന്‍ ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണ്‍. വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്. താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്‌സും സഹിതം 57 റണ്‍സ് അടിച്ചുകൂട്ടി. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയില്‍ എത്തിയിരുന്നു. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്‍കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി. ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം 88 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് അനായാസ വിജയത്തിലേക്ക് വാതില്‍ തുറന്നാണ് മടങ്ങിയത്. പവര്‍പ്ലേയിലാണ് ഈ നേട്ടം.

അഫ്ഗാന്‍ വെറ്ററന്‍ താരം മുഹമ്മദ് നബിയെ സഞ്ജു 6, 4, 4, 6 തുടരെ ശിക്ഷിച്ചതും ശ്രദ്ധേയമായി. താരം എറിഞ്ഞ ആറാം ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 27 റണ്‍സ്.

അതില്‍ ഏറ്റവും അപകടം വിതച്ചത് സഞ്ജുവിന്റെ ബാറ്റിങ് തന്നെ. ഈ ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ തൂക്കി അഭിഷേക് തുടക്കമിട്ടു. രണ്ടാം പന്തില്‍ ഒരു റണ്‍സ്. മൂന്നാം പന്ത് നേരിട്ടത് സഞ്ജു. നേരിട്ട ആദ്യ പന്ത് സിക്‌സ്, അടുത്ത പന്ത് ഫോര്‍, അടുത്ത പന്തിലും ഫോര്‍, അവസാന പന്തില്‍ സിക്‌സ്!

പവര്‍ പ്ലേയ്ക്ക് പിന്നാലെ ഏഴാം ഓവറില്‍ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ അഭിഷേകിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും അഭിഷേക് 19 പന്തില്‍ 4 സിക്‌സും സഹിതം 39 റണ്‍സ് വാരിയാണ് മടങ്ങിയത്.

Sanju Samson celebrate fifty
3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അറഫ്ഗാന്റെ പോരാട്ടം 159 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ടോസ് നേടി ഇന്ത്യ ബൗളിങെടുക്കുകയായിരുന്നു. അഫ്ഗാന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടടത്തില്‍ 159 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.

4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ മികച്ച ബൗളിങാണ് ഇന്ത്യക്ക് തുണയായത്. അര്‍ഷ്ദീപ് സിങ് 2 വിക്കറ്റെടുത്തു. ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സാദ്രാന്‍, 15 പന്തില്‍ 26 റണ്‍സെടുത്ത ഡാര്‍വിഷ് റസൂലി, 14 പന്തില്‍ 20 റണ്‍സടിച്ച മുഹമ്മദ് നബി, 16 പന്തില്‍ 28 റണ്‍സെടുത്ത റാഷിദ് ഖാന്‍ എന്നിവരുടെ മികച്ച ബാറ്റിങാണ് അഫ്ഗാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന പന്ത് സിക്‌സര്‍ തൂക്കി നൂര്‍ അഹമദാണ് സ്‌കോര്‍ 159ല്‍ എത്തിച്ചത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലെ സ്ഥാനം നിലനിര്‍ത്തി. പരിക്കേറ്റ് പുറത്തായ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്‌ണോയ് പ്ലെയിങ് ഇലവനില്‍ എത്തി. ആദ്യ ടി20യില്‍ നിന്ന് ഇന്ത്യന്‍ ഇലവനില്‍ വന്ന ഏക മാറ്റവും ബിഷ്‌ണോയിയുടെ വരവാണ്.

Sanju Samson celebrate fifty
3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!
Sanju Samson celebrate fifty
'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ
Summary

Sanju Samson's blazing fifty, India vs Afghanistan 2nd T20I updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com