'സഞ്ജു അതിശയിപ്പിക്കുന്നു'- ഏറ്റവും ആകര്‍ഷിച്ചത് ഈ ആറ് ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍മാരെന്ന് ലാറ

'സഞ്ജു അതിശയിപ്പിക്കുന്നു'- ഏറ്റവും ആകര്‍ഷിച്ചത് ഈ ആറ് ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍മാരെന്ന് ലാറ
'സഞ്ജു അതിശയിപ്പിക്കുന്നു'- ഏറ്റവും ആകര്‍ഷിച്ചത് ഈ ആറ് ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍മാരെന്ന് ലാറ
Updated on: 
1 min read

അബുദാബി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് ഇത്തവണ യുഎഇ സാക്ഷ്യം വഹിച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ പോരാട്ടമാണ് 2020ലേത് എന്ന അഭിപ്രായപ്പെട്ട് വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ പോലും ഇത്തണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നല്‍കുന്നത് ഫുള്‍ മാര്‍ക്ക്. ഒപ്പം തന്നെ ആകര്‍ഷിച്ച ആറ് യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പറ്റിയും ലാറ തുറന്നു പറഞ്ഞു. 

മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, പ്രിയം ഗാര്‍ഗ്, അബ്ദുല്‍ സമദ് എന്നിവരാണ് ഇതിഹാസ താരത്തിന്റെ മനസ് കീഴടക്കിയത്. ഇതില്‍ ലാറ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത് സഞ്ജുവിനെയാണ്. ലാറയുടെ വാക്കുകളിലൂടെ. 

സഞ്ജു സാംസണ്‍

അതിശയിപ്പിക്കുന്ന താരമാണ് അവന്‍. അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് വീശുന്നത്. അത്ഭുതപ്പെടുത്തുന്ന കഴിവും ടൈമിങുമുള്ള കളിക്കാരന്‍. എല്ലായ്‌പ്പോഴും ഇങ്ങനെ ബാറ്റ് ചെയ്യുന്നത് ഇഷ്മാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അനുകൂലിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഉയരങ്ങളിലെത്താന്‍ പ്രാപ്തിയുള്ള ഒന്നാന്തരം ബാറ്റ്‌സ്മാനാണ് സഞ്ജു. 

സൂര്യകുമാര്‍ യാദവ്

ലാറ രണ്ടാം സ്ഥാനത്ത് നിര്‍ത്തുന്നത് സൂര്യകുമാറിനെയാണ്. സൂര്യകുമാര്‍ മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്യേണ്ടത്. ഓപണര്‍മാരെ നഷ്ടപ്പെട്ടാലും ഇന്നിങ്‌സിനെ നേരെ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഐപിഎല്ലില്‍ ഏറെ ആസ്വദിച്ച ബാറ്റിങാണ് സൂര്യകുമാറിന്റേത്. 

ദേവ്ദത്ത് പടിക്കല്‍

മലയാളിയായ ദേവ്ദത്ത് പടിക്കലാണ് ലാറ ഇഷ്ടപ്പെടുന്ന മൂന്നാമന്‍. ധാരളം കഴിവുള്ള താരമാണ് ദേവ്ദത്ത് എന്ന് ലാറ പറയുന്നു. ഐപിഎല്ലിലും ടി20യിലും മാത്രമല്ല ദേവ്ദത്ത് ടെസ്റ്റ് കളിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താന്‍. ടെസ്റ്റ് ക്രിക്കറ്റിന് ഏറെ അനുയോജ്യമായ ടെക്‌നിക്കുകളുണ്ട് പടിക്കലിന്. 

കെഎല്‍ രാഹുല്‍

മികച്ച ബാറ്റ്‌സ്മാന്‍ എന്ന് താന്‍ എല്ലായ്‌പ്പോഴും പറയാറുള്ള താരമാണ് രാഹുലെന്ന് ലാറ വ്യക്തമാക്കി. അത് ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. 

പ്രിയം ഗാര്‍ഗ്

മുന്‍ ഇന്ത്യ അണ്ടര്‍ 19 നയകനായ പ്രിയം ഗാര്‍ഗും ലാറയുടെ മനസ് കീഴടക്കി. മികച്ച കഴിവുകളുള്ള താരമാണ് പ്രിയം ഗാര്‍ഗെന്ന് ലാറ അടിവരയിട്ടു. 

അബ്ദുല്‍ സമദ്

ജമ്മു കശ്മീരില്‍ നിന്ന് എത്തി ഈ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അബ്ദുല്‍ സമദും ലാറയുടെ ഇഷ്ട പട്ടികയിലുണ്ട്. ഈ സീസണില്‍ വളരെ ഏറെ ആകര്‍ഷിച്ച താരമെന്നാണ് ലാറ ജമ്മു കശ്മീര്‍ ഓള്‍റൗണ്ടറെ വിശേഷിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com