സഞ്ജു എടുത്ത ക്യാച്ച് ഔട്ടോ? ഇന്ത്യ- പാക് പോരാട്ടത്തില്‍ പുതിയ വിവാദം, വിഡിയോ

ഹര്‍ദികിന്റെ സ്ലോ ബോളില്‍ എഡ്ജായി ഫഖറിന്റെ വിക്കറ്റ് സഞ്ജു സാംസണ്‍ കൈയിലൊതുക്കുകയായിരുന്നു
Sanju's catch out? New controversy in India-Pakistan match, video
സഞ്ജു
Updated on
1 min read

ദുബൈ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. 9 പന്തില്‍ 5 റണ്‍സെടുത്ത ഫഖര്‍ സമന്റെ വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

എന്നാല്‍ ഈ വിക്കറ്റ് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ഹര്‍ദികിന്റെ സ്ലോ ബോളില്‍ എഡ്ജായി ഫഖറിന്റെ വിക്കറ്റ് സഞ്ജു സാംസണ്‍ കൈയിലൊതുക്കുകയായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് കൈമാറി. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ഇത് ഔട്ട് വിധിക്കുകയായിരുന്നു.

Sanju's catch out? New controversy in India-Pakistan match, video
സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും ഹസ്തദാനമില്ല; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബൗളിങ്

എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ മൈതാനത്ത് വെച്ച് തന്നെ ചോദ്യം ചെയ്താണ് ഫഖര്‍ സമാന്‍ മടങ്ങിയത്. വേണ്ടത്ര പരിശോധന നടത്താതെയാണ് തേര്‍ഡ് അംപയര്‍ വിക്കറ്റ് തീരുമാനിച്ചതെന്ന ആരോപണമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. സഞ്ജു സാംസണിന്റെ ഗ്ലൗവിനുള്ളിലേക്ക് പന്ത് വീഴുന്നതായാണ് റീപ്ലേയില്‍ കാണുന്നത്. എന്നാല്‍ ഇതിന് മുമ്പ് പന്ത് നിലത്ത് തട്ടുന്നുണ്ടോയെന്ന സംശയം കമന്റേറ്റര്‍മാരടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു.

എന്നാല്‍ ഇത് ഔട്ടാണെന്നായിരുന്നു തേര്‍ഡ് അംപയറുടെ തീരുമാനം. ഓണ്‍ഫീല്‍ഡ് അംപയര്‍മാരോട് തന്റെ അതൃപ്തി പരസ്യമാക്കിയ ഫഖര്‍ ഡ്രസിങ് റൂമിലെത്തിയ ശേഷം പരിശീലകനോടും വിക്കറ്റ് സംബന്ധിച്ച് വിശദീകരണം നടത്തുന്നതാണ് കണ്ടത്. പരിശീലകന്‍ മൈക്ക് ഹെസന്‍ ഫഖറിനെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

Sanju's catch out? New controversy in India-Pakistan match, video
ഒരു ദയയുമില്ല, ഓസീസ് ബൗളിങിനെ തല്ലിപ്പഴുപ്പിച്ച് 14കാരൻ വൈഭവ് സൂര്യവംശിയുടെ മിന്നലടി! അനായാസം ഇന്ത്യൻ കൗമാരപ്പട (വിഡിയോ)
Summary

Sanju's catch out? New controversy in India-Pakistan match, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com