സെലക്ടര്‍മാരേ ഇതാ... 114 പന്തില്‍ 138 റണ്‍സടിച്ച് സര്‍ഫറാസ് ഖാന്‍

സെഞ്ച്വറി പ്രകടനം ബുച്ചി ബാബു ട്രോഫിയില്‍
Sarfaraz Khan in Buchi Babu Invitational
Sarfaraz Khanx
Updated on
1 min read

ചെന്നൈ: ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വിളി കാത്തു നില്‍ക്കുന്ന സര്‍ഫറാസ് ഖാന്റെ മറ്റൊരു ബാറ്റിങ് വിരുന്ന്. ബുച്ചി ബാബു ട്രോഫി ടൂര്‍ണമെന്റില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെതിരായ പോരാട്ടത്തില്‍ മുംബൈക്കായി താരത്തിന്റെ കിടിലന്‍ സെഞ്ച്വറി.

114 പന്തില്‍ 10 ഫോറും ആറ് സിക്‌സും സഹിതം താരം 138 റണ്‍സെടുത്തു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ താരത്തിന്റെ സെഞ്ച്വറി മികവില്‍ മുംബൈ ആദ്യ ദിനത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെസെന്ന നിലയിൽ.

Sarfaraz Khan in Buchi Babu Invitational
പരിക്കേറ്റാൽ തിരിഞ്ഞു നോക്കില്ല! താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് തരില്ലെന്ന് മോഹന്‍ ബഗാന്‍

ഒരു ഘട്ടത്തില്‍ മുംബൈ 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ താരം സഹോദരന്‍ മുഷീര്‍ ഖാന്‍, ഹര്‍ഷ് അഘവ് എന്നിവരെ കൂട്ടുപിടിച്ച് കൗണ്ടര്‍ അറ്റാക്ക് നടത്തുകയായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് ഇന്ത്യ എ ടീമിനായി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളിലും താരം കളിച്ചു. ആറ് ടെസ്റ്റുകളില്‍ നിന്നായി 371 റണ്‍സാണ് താരം ഇന്ത്യക്കായി നേടിയത്. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഈ സെഞ്ച്വറിയിലൂടെ താരം ശക്തമായ അവകാശമുന്നയിച്ചിരിക്കുകയാണ്.

Sarfaraz Khan in Buchi Babu Invitational
ഏഷ്യാ കപ്പ് ഹോക്കി; പാകിസ്ഥാന്‍ ഇല്ല, ഇന്ത്യയിലേക്ക് ബംഗ്ലാദേശ് വരും
Summary

Sarfaraz Khan scored a quickfire 138 in the Buchi Babu Invitational tournament in Chennai. The 27-year-old batter will be bidding to return to the Test squad when India's home season begins in October. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com