ചൈന മാസ്റ്റേഴ്‌സ് ഫൈനലില്‍ ചൈനയെ കീഴടക്കി; ചരിത്രമെഴുതി സാത്വിക് - ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണിന് ശേഷം സീസണില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കിരീട നേട്ടമാണിത്
Satwik-Chirag end China Masters heartbreak, become first Indians to win title
Satwik-Chirag end China Masters heartbreak, become first Indians to win titleX/ @TheKhelIndia
Updated on
1 min read

ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഡബിള്‍സ് ജോഡിയായ സാത്വിക്‌സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ആവേശകരമായ ഫൈനലില്‍ ചൈനയുടെ ഹി ജി ടിങ് - റെന്‍ സിയാങ് യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക്-ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്‌സ് കിരീടം ചൂടിയത്. ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളെന്ന റെക്കോര്‍ഡും ഇനി ഈ ജോഡിയുടെ പേരിലാണ്.

ആദ്യ സെറ്റ് നഷ്ടമായ ശേഷം, തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട 70 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം (11-21, 21-13, 21-17). 2023, 2025 വര്‍ഷങ്ങളിലെ ചൈന മാസ്റ്റേഴ്‌സില്‍ ഫൈനലില്‍ തോറ്റ് റണ്ണേഴ്‌സ്അപ്പായി ഒതുങ്ങേണ്ടി വന്നതിന്റെ സങ്കടം തീര്‍ക്കുന്നതായിരുന്നു കിരീടനേട്ടം.

ആദ്യ ഗെയിമില്‍ ചൈനീസ് താരങ്ങള്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തി. വേഗതയേറിയ ഷോട്ടുകളും ആക്രമണോത്സുകതയും പുറത്തെടുത്ത ഹി ജി ടിങും റെന്‍ സിയാങ് യുവും ആദ്യ ഗെയിം 21-11 ന് അനായാസം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന സാത്വിക്-ചിരാഗ് സഖ്യം കളി തിരിച്ചുപിടിച്ചു. ഡിഫന്‍ഡിലും അറ്റാക്കിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യന്‍ ജോഡി 21-13ന് രണ്ടാം ഗെയിം നേടി ഒപ്പത്തിനൊപ്പം എത്തി.

നിര്‍ണായകമായ മൂന്നാം ഗെയിം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ 11-10 ന് ചൈനീസ് സഖ്യം മുന്നിലായിരുന്നു. ഒപ്പത്തിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗെയിമിന്റെ അവസാന നിമിഷങ്ങളില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെയും പക്വതയോടെയും കളിച്ച സാത്വികും ചിരാഗും സ്‌കോര്‍ 18-17 എന്ന നിലയില്‍ മുന്നിലെത്തി. തുടര്‍ന്ന് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് അവസാന പോയിന്റും നേടിയെടുത്ത ഇന്ത്യന്‍ സഖ്യം മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു (21-17).

സാത്വിക്-ചിരാഗിന്റെ കരിയറിലെ 10-ാമത്തെ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടമാണിത്. കൂടാതെ, സിംഗപ്പൂര്‍ ഓപ്പണിന് ശേഷം സീസണില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കിരീട നേട്ടമാണിത്. ചൈനീസ് ജോഡിയായ ഹി ജി ടിങ് - റെന്‍ സിയാങ് യു കൂട്ടുകെട്ടിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നിലനിര്‍ത്താനും ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു.

Satwik-Chirag end China Masters heartbreak, become first Indians to win title
ളോഹയൂരി ജേഴ്‌സിയിട്ട് അച്ചന്മാര്‍ പിച്ചിലേക്ക്; കളത്തില്‍ പാതിരി ഗഡീസ്, ഫെയ്ത്ത് സ്‌ട്രൈക്കേഴ്സ്, ഹൈറേഞ്ച് വാരിയേഴ്സ്, പാലാ അച്ചായന്‍സ്...
Satwik-Chirag end China Masters heartbreak, become first Indians to win title
18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ
Satwik-Chirag end China Masters heartbreak, become first Indians to win title
55ന് ഓൾ ഔട്ടായി ഇന്ത്യയോട് എട്ട് നിലയിൽ പൊട്ടി; ഏറ്റവും മികച്ച ടീം, അത് പാകിസ്ഥാൻ തന്നെ!
Summary

Satwik-Chirag end China Masters heartbreak, become first Indians to win title after 70-minute thriller

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com