''മെസിയാണ് കേമന്‍ എന്ന് പറഞ്ഞു നോക്കൂ, എംബാപ്പെ നിങ്ങളെ നിര്‍ത്തി പൊരിക്കും''

ക്രിസ്റ്റ്യാനോയെ തൊടാന്‍ എംബാപ്പെ സമ്മതിക്കില്ല, പിഎസ്ജിയില്‍ എംബാപ്പെയ്ക്ക് ഒപ്പം മൂന്ന് വര്‍ഷം കളിച്ച ഡയാലോ പറയുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Updated on: 
1 min read

ദോഹ: മെസിയാണ് കേമന്‍ എന്ന് എംബാപ്പെയോട് പറഞ്ഞു നോക്കൂ, എത്ര മണിക്കൂര്‍ വേണമെങ്കിലും നിര്‍ത്തി നിങ്ങളോട് എംബാപ്പെ തര്‍ക്കിക്കും...ലോകകപ്പ് കലാശപ്പോരില്‍ മെസിയേയും സംഘത്തേയും നേരിടാന്‍ പോകും മുന്‍പ് എംബാപ്പെയുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇഷ്ടത്തെ കുറിച്ച് പറയുകയാണ് മുന്‍ പിഎസ്ജി താരം ഡയലോ. 

എംബാപ്പെയുടെ എല്ലാമാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റിയാനോയ്ക്ക് എതിരെ നിങ്ങള്‍ മെസിയെ പറഞ്ഞാല്‍ നിര്‍ത്താതെ എംബാപ്പെ നിങ്ങളോട് വാദിച്ചുകൊണ്ടിരിക്കും. ക്രിസ്റ്റ്യാനോയെ തൊടാന്‍ എംബാപ്പെ സമ്മതിക്കില്ല, പിഎസ്ജിയില്‍ എംബാപ്പെയ്ക്ക് ഒപ്പം മൂന്ന് വര്‍ഷം കളിച്ച ഡയാലോ പറയുന്നു. 

മണിക്കൂറുകളോളം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വീഡിയോ കണ്ടിരിക്കും

പേര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇവിടെ ഗോട്ട് എന്ന് കമന്റ് ചെയ്താണ് എംബാപ്പെ എത്തിയത്. റയല്‍ മാഡ്രിഡ് ആരാധകനായിരുന്നു എംബാപ്പെ. 

മണിക്കൂറുകളോളം എംബാപ്പെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വീഡിയോ കണ്ട് ഇരിക്കുമായിരുന്നു എന്നാണ് താരത്തിന്റെ പിതാവ് വില്‍ഫ്രഡ് ഒരിക്കല്‍ പറഞ്ഞത്. 23ാം വയസില്‍ തുടരെ രണ്ടാം കിരീടം തൊട്ട് മെസിക്കും ക്രിസ്റ്റിയാനോയ്ക്കും സാധിക്കാതെ പോയ നേട്ടത്തിലേക്ക് എംബാപ്പെ എത്തുമോയെന്ന അറിയാനുള്ള ആകാംക്ഷയിലാണ് ലോകം ഇപ്പോള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER