24 പന്തില്‍ ഫിഫ്റ്റി; സ്മൃതി മന്ധാനയുടെ റെക്കോർഡ് തകർത്ത് ഷെഫാലി വര്‍മ!

നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് ഇന്ത്യന്‍ ഓപ്പണര്‍
Shafali Verma
Shafali Vermax
Updated on
1 min read

ദുബൈ: ശ്രീലങ്കയെ ഫൈനലില്‍ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ താരമായത് ഷെഫാലി വര്‍മ. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി. മത്സരത്തില്‍ ഷെഫാലി നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയാണ് കളം വിട്ടത്.

24 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ ഷെഫാലി വനിതാ ഏഷ്യാ കപ്പിലും ഫൈനലിലും അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന താരമായി മാറി. സഹ ഓപ്പണറായ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന 2022ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡാണ് ഷെഫാലി തിരുത്തിയത്. അന്ന് സ്മൃതി 25 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ഫൈനലില്‍ 39 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം ഷെഫാലി 68 റണ്‍സ് വാരി. ഷെഫാലിയുടേയും സ്മൃതി മന്ധാനയുടേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

Shafali Verma
147 കൊല്ലം, ഒരു ബാറ്റർക്കും സാധിച്ചില്ല! അപൂർവ റെക്കോർഡിൽ ജോ റൂട്ട്

ഇതിനൊപ്പം മറ്റൊരു അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. വനിതാ ടി20 ചരിത്രത്തില്‍ മൂന്ന് തവണ 25 പന്തുകളില്‍ താഴെ കളിച്ച് അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമായും ഷെഫാലി മാറി. 2025ല്‍ ഇംഗ്ലണ്ടിനെതിരെ 23 പന്തിലും ശ്രീലങ്കക്കെതിരെ 24 പന്തിലും ഷെഫാലി അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.

ഏഷ്യാ കപ്പിന്റെ ഒറ്റ എഡിഷനില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററായും ഷെഫാലി മാറി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു 2024ല്‍ സമാന നേട്ടം സ്വന്തമാക്കിയിരുന്നു. ഇത്തവണ മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ഷെഫാലി 236 റണ്‍സാണ് ഏഷ്യാ കപ്പില്‍ അടിച്ചെടുത്തത്. 2 വിക്കറ്റും സ്വന്തമാക്കി.

Shafali Verma
'ട്രോഫി കള്ളൻ'; മൊഹ്സിന്‍ നഖ്‌വിക്ക് നേരെ കൂവി വിളിച്ച് ഇന്ത്യൻ ആരാധകർ (വിഡിയോ)
Shafali Verma
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; അന്താരാഷ്ട്ര പോരിൽ 'വന്ദേമാതരം' പൂർണമായി ആലപിച്ചു!
Summary

Shafali Verma set multiple world records while also upstaging opening partner Smriti Mandhana during the 2026 Women's Asia Cup final between India and Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com