സെലക്ടർമാരേ, കണ്ണ് തുറന്നു നോക്കുക; ജമ്മു കശ്മീരിനെതിരെ എട്ട് വിക്കറ്റ് നേടി മുഹമ്മദ് ഷമി (വിഡിയോ)

കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫിറ്റ്നസിനും ബൗളിങ് വീര്യത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം.
MUHAMMED SHAMI
Shami’s 8-90 in Ranji Semi Sends Strong Message to BCCI Selectors FILE
Updated on
1 min read

കല്യാണി: രഞ്ജി ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി മുഹമ്മദ് ഷമി. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 90 റൺസ് വിട്ട് നൽകി എട്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

MUHAMMED SHAMI
'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ്

കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫിറ്റ്നസിനും ബൗളിങ് വീര്യത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. കൃത്യമായ ലൈനും ലെങ്തും വൈകിയുള്ള സ്വിങ്ങുമൊക്കേ ചേർന്ന താരത്തിന്റെ ബൗളിങ് ജമ്മു കശ്മീർ ബാറ്റിങ് നിരയെ പൊളിച്ചടുക്കി.

ആദ്യ ഇന്നിങ്‌സിൽ 146 റൺസുമായി സുദീപ് കുമാർ ഘരാമിയുടെ മികവിൽ ബംഗാൾ 328 റൺസ് നേടിയിരുന്നു. രണ്ടാം ദിനം ജമ്മു കശ്മീർ 13/3 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്. മൂന്നാം ദിവസം ബൗളിങ് തുടർന്ന ഷമി വളരെ വേഗം ജമ്മു കശ്മീർ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുക ആയിരുന്നു.

MUHAMMED SHAMI
ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം

ഷമിയുടെ പ്രായം, പരിക്ക്, ഫോം ഔട്ട് അങ്ങനെ നിരവധി കാരണങ്ങളാണ് ദേശീയ ടീമിലേക്കു പരിഗണിക്കാതിരിക്കാന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് രഞ്ജി ട്രോഫിയിലെ താരത്തിന്റെ പ്രകടനം.

പരിക്കിന്റെ പിടിയിലായിരുന്ന താരം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. ഈ സീസണിൽ ഗുജറാത്തിനും സർവീസസിനുമെതിരെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.

Summary

Shami’s 8-90 in Ranji Semi Sends Strong Message to BCCI Selectors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com