ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം

ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദി ഇയര്‍
Smriti Mandhana batting
Smriti Mandhanax
Updated on
1 min read

മുംബൈ: മികച്ച വനിതാ കായിക താരത്തിനുള്ള ബിബിസി പുരസ്‌കാരം ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയ്ക്ക്. കായിക രംഗത്ത് മികവ് തെളിയിച്ച വനിതകള്‍ക്ക് സമ്മാനിക്കുന്ന ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് താരം സ്വന്തമാക്കിയത്.

2025ല്‍ വനിതാ ടീമിനൊപ്പം കന്നി ഏകദിന ലോകകപ്പ് നേട്ടം സ്വന്തമാക്കിയ സ്മൃതി പിന്നാലെ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ രണ്ടാം കിരീടത്തിലേക്കും നയിച്ചിരുന്നു. ഇന്ത്യക്ക് കന്നി വനിതാ ഏകദിന ലോകകപ്പ് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായക സാന്നിധ്യമായിരുന്നു. ടൂര്‍ണമെന്റില്‍ 434 റണ്‍സ് സ്മൃതി സ്വന്തമാക്കി.

Smriti Mandhana batting
'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ചെസ് സെന്‍സേഷന്‍ ദിവ്യ ദേശ്മുഖ്, ഷൂട്ടര്‍ സുരുചി സിങ്, ഹര്‍ഡില്‍സ് താരം ജ്യോതി യരാജി എന്നിവരെ പിന്തള്ളിയാണ് മികച്ച താരത്തിനുള്ള അവാര്‍ഡ് സ്മൃതി സ്വന്തമാക്കിയത്. സ്വകാര്യ ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങള്‍ വന്നെങ്കിലും അതിനെയെല്ലാം കരുത്തോടെ അതിജീവിച്ചാണ് സ്മൃതി വനിതാ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്.

ഇതിഹാസ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സ്, പാരലിംപിക്‌സ് താരം ദീപ മാലിക്, ലോങ് ജംപ് ഐക്കണും മലയാളി ഇതിഹാസവുമായ അഞ്ജു ബോബി ജോര്‍ജ് എന്നിവരടങ്ങിയ ഗ്രാന്‍ഡ് ജൂറിയാണ് സ്മൃതിയെ അവാര്‍ഡിനായി പരിഗണിച്ചത്. പര്‌സകാര നേട്ടത്തില്‍ സ്മൃതി ബിബിസിക്ക് നന്ദി പറഞ്ഞു.

Smriti Mandhana batting
ഓസ്‌ട്രേലിയ 'ത്രിശങ്കുവില്‍', സൂപ്പര്‍ 8 കാണുമോ? 'വിദൂര' സാധ്യത ബാക്കിയുണ്ട്!
Summary

Smriti Mandhana’s unforgettable year in cricket has been capped with another major honour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com