കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

ഐപിഎല്‍ 2026 സീസണിലേക്ക് ഒരുക്കങ്ങളുമായി ടീമുകള്‍
Shane Watson Kolkata Knight Riders
Shane Watsonx
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങളിലാണ് ടീമുകള്‍. താരങ്ങളുടെ കൈമാറ്റം സംബന്ധിച്ച അന്തിമ നീക്കങ്ങള്‍ നടക്കുന്നതിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ ടീമിലെത്തിച്ചു. ടീമിന്റെ സഹ പരിശീലകനായാണ് വാട്‌സന്‍ വരുന്നത്.

മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ അഭിഷേക് നായരാണ് 2026 സീസണില്‍ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി എത്തുന്നത്. വാട്‌സന്‍ അഭിഷേകുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

Shane Watson Kolkata Knight Riders
മുഹമ്മദ് ഷമിയുടെ കരിയര്‍ അവസാനിച്ചോ?; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്

ടി20 ക്രിക്കറ്റ് യുഗാരംഭത്തില്‍ ആ ഫോര്‍മാറ്റിലെ മികവിലൂടെ ലോക ക്രിക്കറ്റിലെത്തിയ താരമാണ് വാട്‌സന്‍. 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരാകുമ്പോള്‍ വാട്‌സനായിരുന്നു വിദേശ താരങ്ങളില്‍ ശ്രദ്ധേയനായത്. പ്രഥമ ടൂര്‍ണമെന്റിലെ തന്നെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വാട്‌സനായിരുന്നു. പിന്നീട് വാട്‌സന്‍ ഓസീസ് ടീം വരെ എത്തി. അവര്‍ക്കായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണായക താരമായും വാട്‌സന്‍ നിലയുറപ്പിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത സ്‌ക്വാഡിലെത്തുന്നത് അഭിമാനകരമായ നേട്ടമാണെന്നു വാട്‌സന്‍ പ്രതികരിച്ചു. കൊല്‍ക്കത്തയ്ക്ക് അടുത്ത കിരീടം സമ്മാനിക്കാനായി എല്ലാവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വാട്‌സന്‍ വ്യക്തമാക്കി.

Shane Watson Kolkata Knight Riders
'പാകിസ്ഥാനില്‍ സുരക്ഷിതരല്ല'; ഏകദിന പരമ്പര മതിയാക്കി മടങ്ങാന്‍ ശ്രീലങ്ക
Summary

Kokata Knight Riders have appointed Australian legend Shane Watson as their new assistant coach ahead of IPL 2026. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com