മുഹമ്മദ് ഷമിയുടെ കരിയര്‍ അവസാനിച്ചോ?; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്

ടെസ്റ്റ് ക്രിക്കറ്റില്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അപ്പുറത്തേയ്ക്ക് പുതിയ പേസ് നിരയെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നോക്കുന്നതെന്ന് മുന്‍ മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍
Mohammed Shami
Mohammed Shamiഫയൽ
Updated on
1 min read

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അപ്പുറത്തേയ്ക്ക് പുതിയ പേസ് നിരയെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നോക്കുന്നതെന്ന് മുന്‍ മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഷമിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അഭിഷേക് നായര്‍.

പരിക്കിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ടീമില്‍ നിന്ന് വിട്ടുനിന്നതിന് ശേഷം 2025 ന്റെ തുടക്കത്തില്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ്. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍, ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്.

ഈ സീസണില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന എല്ലാ മത്സരങ്ങളിലും പൂര്‍ണ്ണ ഫിറ്റ്‌നസും താളവും ഷമി കണ്ടെത്തിയിട്ടുണ്ട്. എത്ര വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും അദ്ദേഹത്തെ തുടര്‍ച്ചയായി ഒഴിവാക്കുന്നതിന് കാരണം സെലക്ടര്‍മാര്‍ യുവനിരയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കൊണ്ടാണ് എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.

'ഇത് വ്യക്തമായ ഒരു സൂചനയാണ്. ഇന്ത്യ മുന്നോട്ട് നോക്കാന്‍ ശ്രമിക്കുകയാണെന്നതിന്റെ സൂചനയാണിത്. ശരിയോ തെറ്റോ, അത് ഞങ്ങള്‍ തീരുമാനിക്കേണ്ട കാര്യമല്ല,'- കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് മുന്നോടിയായി അഭിഷേക് നായര്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഷോയില്‍ പറഞ്ഞു. നേരത്തെ, ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Mohammed Shami
'പാകിസ്ഥാനില്‍ സുരക്ഷിതരല്ല'; ഏകദിന പരമ്പര മതിയാക്കി മടങ്ങാന്‍ ശ്രീലങ്ക

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി. അതേസമയം, ബംഗാളില്‍ ഷമിയുടെ സഹതാരം ആകാശ് ദീപ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും വലംകൈയ്യന്‍ പേസര്‍ 'തയ്യാറായിരുന്നില്ല' എന്ന് ബിസിസിഐ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ജസ്പ്രീത് ബുമ്രയ്ക്ക് മൂന്ന് ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനാല്‍, ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആഗ്രഹിച്ചിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അദ്ദേഹത്തെ പോലെ കഴിവുള്ള ഒരു ബൗളറെ ആരാണ് ആഗ്രഹിക്കാത്തത്? ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ മത്സരത്തിലെങ്കിലും കളിക്കണമെന്ന് താരത്തോട് ആവശ്യപ്പെട്ട് സെലക്ടര്‍മാരില്‍ ഒരാള്‍ ഷമിക്ക് നിരവധി സന്ദേശങ്ങള്‍ അയച്ചതായും എന്നാല്‍ ക്രിക്കറ്റ് താരം അത് നിരസിച്ചതായും ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Mohammed Shami
'ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കണം, അതൊരു ആഗ്രഹമാണ്'
Summary

Is Mohammed Shami's India career over? Ex-coach drops truthbomb

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com