

ഇസ്ലാമബാദ്: ഇസ്ലാമബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. പര്യടനം റദ്ദാക്കി ശ്രീലങ്കന്‍ ടീം മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനെതിരായ രണ്ടാം ഏകദിനം കളിച്ചേക്കില്ല. സുരക്ഷ വര്‍ധിപ്പിക്കാമെന്ന് പാക് ടീം അധികൃതര്‍ അറിയിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഇത് നിരസിച്ചതായാണ് വിവരം. മൂന്ന് ഏകദിന മത്സരങ്ങളാണ് പാക് പര്യടനത്തില്‍ ഉള്ളത്.
ഏകദിന പരമ്പര നടക്കുന്ന റാവല്‍പിണ്ടിയും സ്‌ഫോടനം നടന്ന ഇസ്ലാമബാദും തമ്മില്‍ ചെറിയ അകലം മാത്രമുള്ള പശ്ചാത്തലത്തിലാണ് പര്യടനം മതിയാക്കി പോകാനുള്ള തീരുമാനത്തിലേക്ക് ശ്രീലങ്കന്‍ ടീം എത്തിയത്. രണ്ടാം ഏകദിനം വ്യാഴാഴ്ച അതേഗ്രൗണ്ടില്‍ നടക്കും. എന്നാല്‍ നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് പാക് ടീം അധികൃതര്‍. ശ്രീലങ്കയ്‌ക്കെതിരായ ആദ്യഏകദിനത്തില്‍ പാകിസ്ഥാന്‍ ആറ് റണ്‍സിന് വിജയിച്ചിരുന്നു.
2009ലെ പാക് പര്യടനത്തിനിടെ ശ്രീലങ്കന്‍ ടീമിന്റെ ബസ് തോക്ക് ധാരികള്‍ ആക്രമിച്ചിരുന്നു. അജന്ത മെന്‍ഡിസ്, ചമിന്ദ വാസ്, ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ എന്നിവരുള്‍പ്പെടെ ശ്രീലങ്കന്‍ ടീമിലെ നിരവധി അംഗങ്ങള്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും നിരവധി പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് നിരവധി വിദേശരാജ്യങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനിന്നു. കൂടാതെ പാകിസ്ഥാന് അവരുടെ ഹോം മത്സരങ്ങള്‍ നടത്താന്‍ മിഡില്‍ ഈസ്റ്റിലെ വേദികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates