ട്രോഫി വാങ്ങാൻ തോറ്റ ടീമിന്റെ ക്യാപ്റ്റനും! ശ്രേയസിന്റെ 'സ്പോർട്സ്മാൻ സ്പിരിറ്റ്', കൈയടി

പരമ്പര ട്രോഫി സമ്മാനിക്കാൻ ശ്രേയസിനെ വേദിയിലേക്ക് വിളിച്ചപ്പോൾ കപ്പ് ഒരുമിച്ച് ഏറ്റുവാങ്ങാൻ പരമ്പര തോറ്റ അഫ്​ഗാൻ ടീമിന്റെ നായകൻ ഉബ്രാഹിം സാദ്രാനേയും അയ്യർ വേദിയിലേക്ക് വിളിച്ചു
Shreyas Iyer, Ibrahim Zadran
Shreyas Iyer, Ibrahim Zadranx
Updated on
1 min read

ന്യൂഡൽഹി: അഫ്​ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ട്രോഫി സ്വീകരണ ചടങ്ങിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉദാത്ത മാതൃകയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരമ്പര ട്രോഫി സമ്മാനിക്കാൻ ശ്രേയസിനെ വേദിയിലേക്ക് വിളിച്ചപ്പോൾ കപ്പ് ഒരുമിച്ച് ഏറ്റുവാങ്ങാൻ പരമ്പര തോറ്റ അഫ്​ഗാൻ ടീമിന്റെ നായകൻ ഉബ്രാഹിം സാദ്രാനേയും അയ്യർ വേദിയിലേക്ക് വിളിച്ചു. ഇരുവരും ചേർന്നാണ് കപ്പുയർത്തിയത്. വിജയ ശേഷം നടന്ന ആഘോഷങ്ങളിൽ അഫ്​ഗാൻ താരങ്ങളെ പങ്കെടുപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. ട്രോഫിയുമായുള്ള ഇന്ത്യൻ ടീമിന്റെ ഫോട്ടോയിലും നടുവിൽ നിൽക്കുന്നത് അഫ്​ഗാൻ നായകൻ തന്നെ!

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന പോരാട്ടത്തിൽ കൂറ്റൻ ജയം. ഇന്ത്യ 221 റൺസ് അടിച്ചെടുത്തപ്പോൾ അഫ്​ഗാന്റെ പോരാട്ടം വെറും 94 റൺസിൽ അവസാനിപ്പിച്ചു. 14.1 ഓവർ മാത്രമാണ് ഇന്ത്യക്ക് പന്തെറിയേണ്ടി വന്നത്. ജയം 127 റൺസിന്.

2018ൽ ബം​ഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് അഫ്​ഗാനിസ്ഥാൻ അവരുടെ കന്നി ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ കളിച്ചത്. അന്ന് അജിൻക്യ രഹാനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ടെസ്റ്റ് വിജയിച്ച് ഇന്ത്യ ട്രോഫി സ്വന്തമാക്കി. പിന്നാലെ ട്രോഫിയുമായി നിൽക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഫോട്ടോയ്ക്ക് ഒന്നിച്ചു നിൽക്കാൻ രഹാനെ അന്ന് അഫ്​ഗാൻ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. സമാന ആദരമാണ് ശ്രേയസും നൽകിയത്.

Shreyas Iyer, Ibrahim Zadran
സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ജെയിംസ് വിൻസ്, ആദ്യ താരം!

ഈ പരമ്പരയുടെ ആതിഥേയർ അഫ്​ഗാനിസ്ഥാനായിരുന്നു. സ്വന്തം നാട്ടിൽ ഇന്ത്യ എവേ ടീമായി കളിച്ചു എന്നതും പരമ്പരയുടെ സവിശേഷതയായിരുന്നു. എല്ലാ ഫോർമാറ്റിലുമായി ഇതാദ്യമായാണ് ഇന്ത്യക്കെതിരെ അഫ്​ഗാനിസ്ഥാൻ ഒരു ഹോം ഉഭയകക്ഷി പരമ്പര നടത്തുന്നത്. നേരത്തെ അഫ്​ഗാൻ മറ്റ് പല എതിരാളികൾക്ക് എതിരേയും ഇന്ത്യയിലെ വിവിധ വേദികളിൽ ആതിഥേയരെന്ന നിലയിൽ തന്നെ കളിച്ചിട്ടുണ്ട്. ഡെറാഡൂൺ, ലഖ്നൗ, ​ഗ്രെയ്റ്റർ നോയ്ഡ അടക്കമുള്ള വേദികളാണ് അഫ്​ഗാൻ തങ്ങളുടെ ഹോം ​ഗ്രൗണ്ടാക്കി പരമ്പര കളിച്ചത്.

ഇരു ടീമുകളും ഇനി ഏഷ്യൻ ​ഗെയിംസിനായി ജപ്പാനിലേക്ക് പോകും. ഏഷ്യൻ‌ ​ഗെയിംസ് ടി20 പോരാട്ടം കളിക്കാനാണ് ജപ്പാനിലേക്ക് പറക്കുന്നത്. നഗോയയിലെ നിഷിനില്‍ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് ​ഗെയിംസ് ടി20 പോരാട്ടങ്ങൾ. ക്യാപ്റ്റൻ ഇബ്രാഹിം സാദ്രാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി, അസ്മതുല്ല ഒമർസായ് എന്നിവർക്ക് അഫ്​ഗാൻ വിശ്രമം നൽകിയിട്ടുണ്ട്. ഇന്ത്യയാകട്ടെ നിതീഷ് റെഡ്ഡി ഒഴികെ പരമ്പര കളിച്ച എല്ലാ താരങ്ങളും ഏഷ്യൻ ​ഗെയിംസ് ടീമിലുമുണ്ട്.

Shreyas Iyer, Ibrahim Zadran
വെറും '94'ല്‍ ചുരുട്ടിക്കെട്ടി, വമ്പന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ!
Shreyas Iyer, Ibrahim Zadran
ഒറ്റ സെഞ്ച്വറി, '3 റെക്കോര്‍ഡ്'; അഭിഷേക് ശര്‍മ '30 പന്ത് 100 റണ്‍സ്'!
Summary

Shreyas Iyer called Ibrahim Zadran to lift the trophy with him after India beat Afghanistan 3-0 in the T20I Series. While the series was played in India, Afghanistan were the hosts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com