ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍?

2027ലെ ലോകകപ്പ് മുന്നില്‍ കണ്ട് നീക്കങ്ങള്‍
Shreyas Iyer  century celebration
Shreyas Iyer x
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് തലമുറ മാറ്റത്തിന്റെ പാതയിലാണ്. ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലും ടി20യില്‍ സൂര്യകുമാര്‍ യാദവും ഇന്ത്യയെ നയിക്കുമ്പോള്‍ നിലവില്‍ വെറ്ററന്‍ താരം രോഹിത് ശര്‍മ തന്നെയാണ് ഏകദിന നായകന്‍. രോഹിതിന്റെ പകരക്കാരനായി ഏകദിന ടീമിനെ ആര് നയിക്കുമെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമായി ശ്രേയസ് അയ്യരുടെ പേരാണ് ഉയരുന്നത്.

ശ്രേയസ് അയ്യരെ പുതിയ ഏകദിന നായകനായി അവരോധിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ലെ ലോകകപ്പില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലായിരിക്കും ഇന്ത്യ ഇറങ്ങുകയെന്ന സൂചനകളാണ് വരുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏഷ്യ കപ്പ് ടി20 പോരാട്ടത്തിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് പരിഗണിക്കപ്പെടാതെ പോയ പ്രമുഖ താരം ശ്രേയസ് ആണ്. സമീപ കാലത്ത് മികച്ച ഫോമില്‍ കളിച്ച താരമാണ് ശ്രേയസ്. പ്രത്യേകിച്ച് ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കാണ് താരത്തിനുള്ളത്. അഞ്ചിന്നിങ്‌സില്‍ നിന്നു 243 റണ്‍സാണ് താരം അടിച്ചെടുത്തത്. 15, 56, 79, 45, 48 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

70 ഏകദിനങ്ങളില്‍ നിന്നായി 2845 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. 48.22 ശരാശരി. 5 സെഞ്ച്വറികളും ഏകദിനത്തിലുണ്ട്.

Shreyas Iyer  century celebration
ഐസിസി ഏകദിന റാങ്കിങ്ങില്‍ നിന്ന് രോഹിതും കോഹ്ലിയും പുറത്ത്, പ്രതികരിക്കാതെ ഐസിസി

രോഹിതിനു‍ 38 വയസുണ്ട്. താരം ടെസ്റ്റ്, ടി20 പോരാട്ടങ്ങൡ നിന്നു വിരമിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ മാത്രമാണ് രോഹിത് നിലവില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്.

ശുഭ്മാന്‍ ഗില്ലിനെ എല്ലാ ഫോര്‍മാറ്റിലേയും നായകനാക്കാനുള്ള ചര്‍ച്ചകളും അതിനിടെ നടന്നിരുന്നു. എന്നാല്‍ താരത്തിന്റെ വര്‍ക്ക് ലോഡ് ചൂണ്ടിക്കാട്ടി ഈ തീരുമാനത്തില്‍ നിന്നു ഇന്ത്യന്‍ ടീം അധികൃതര്‍ പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്‍മാരെന്ന ആശയത്തിന്റെ വക്തവാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. അദ്ദേഹത്തിന്റെ ഈ താത്പര്യം കണക്കാക്കിയാല്‍ മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്‍മാരായിരിക്കും ഭാവിയില്‍ ഇന്ത്യയെ നയിക്കുക. ഏഷ്യ കപ്പ് കഴിയുന്ന മുറയ്ക്കു പുതിയ നീക്കങ്ങള്‍ ഇന്ത്യന്‍ ടീമില്‍ സംഭവിക്കാനും സാധ്യതകളുണ്ട്.

Shreyas Iyer  century celebration
ഏഷ്യാകപ്പ്: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കുന്ന ടിക്കറ്റുകള്‍ വ്യാജമെന്ന് എസിസി
Summary

The BCCI is considering Shreyas Iyer as a potential ODI captain, while Shubman Gill's workload prevents him from taking on the role. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com