അതിവേ​ഗം 1000 റൺസ്; 'ക്യാപ്റ്റൻ' റെക്കോർഡിൽ ​ഗിൽ; ശരാശരിയിൽ ബ്രാഡ്മന് തൊട്ടരികെ

അഫ്​ഗാനിസ്ഥാനെതിരെ 126 റൺസ് നേടിയാണ് ​ഗിൽ നാഴികക്കല്ലുകൾ താണ്ടിയത്
Shubman Gill century celebration
Shubman Gillx
Updated on
1 min read

ചണ്ഡീ​ഗഢ്: ക്യാപ്റ്റനെന്ന നിലയിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗിൽ. റെക്കോർഡിൽ ​ഗിൽ ഇതിഹാസ ഓസ്ട്രേലിയൻ താരം സാക്ഷാൽ ഡോൺ ബ്രാഡ്മാന് തൊട്ടുപിന്നിലുമെത്തി. ഒറ്റ വർഷത്തിനുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനായി ​ഗിൽ മാറി. മുള്ളൻപൂരിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ 103 റൺസ് അടിച്ചു കൂട്ടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ഞായറാഴ്ച 177 പന്തുകളിൽ നിന്ന് 126 റൺസെടുത്ത് ഗിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ 1076 റൺസ് നേടിയാണ് ​ഗിൽ മറ്റൊരു നാഴികക്കല്ലും താണ്ടിയത്. കുറഞ്ഞത് 1000 റൺസ് നേടിയ ടെസ്റ്റ് നായകൻമാരുടെ ബാറ്റിങ് ശരാശരിയെന്ന നേട്ടത്തിലാണ് ​ഗിൽ ബ്രാഡ്മാന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്ന ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് പട്ടികയിൽ ഗില്ലിനേക്കാൾ മികച്ച ടെസ്റ്റ് ബാറ്റിങ് ശരാശരിയുള്ള ഏക താരം. ​ഗിൽ 1076 റൺസ് താണ്ടിയത് 82.8 റൺസ് ശരാശരിയിൽ. ഒന്നാം സ്ഥാനത്തുള്ള ബ്രാഡ്മാൻ 101.5 റൺസ് ശരാശരിയിൽ 3147 റൺസ്.

Shubman Gill century celebration
2 സെഞ്ച്വറികള്‍, 3 അര്‍ധ സെഞ്ച്വറികള്‍; 564 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ക്യാപ്റ്റന്മാരുടെ ബാറ്റിംഗ് ശരാശരി (മിനിമം 1000 റൺസ്)

ഡോൺ ബ്രാഡ്മാൻ: ഓസ്‌ട്രേലിയ, 3147 റൺസ്, 101.5 ശരാശരി

ശുഭ്മാൻ ഗിൽ: ഇന്ത്യ, 1076 റൺസ്, 82.8 ശരാശരി

കുമാർ സംഗക്കാര: ശ്രീലങ്ക, 1601 റൺസ്, 69.6 ശരാശരി

സ്റ്റീവൻ സ്മിത്ത്: ഓസ്‌ട്രേലിയ 4425 റൺസ്, 68.1 ശരാശരി

മഹേല ജയവർധനെ: ശ്രീലങ്ക 3665 റൺസ്, 59.1 ശരാശരി

2025ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഗില്ലിന്റെ ആറാമത്തെ സെഞ്ച്വറിയാണിത്. ക്യാപ്റ്റനായ ശേഷമുള്ള തന്റെ കരിയറിൽ ഒരൊറ്റ തവണയൊഴികെ ബാക്കി എല്ലാ അർധ സെഞ്ച്വറികളും വൻ സെഞ്ച്വറികളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Shubman Gill century celebration
ഗില്ലും പന്തും ഔട്ടാണ്! വെറും 2 മിനിറ്റിൽ അഫ്​ഗാൻ തുലച്ചത് 2 വിക്കറ്റുകൾ
Summary

Shubman Gill averages 82.8 as a Test captain for India. In this stat, he's only behind the legendary Don Bradman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com