

ഫ്ലോറിഡ: വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നത് നല്ലതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. പരാജയത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ടാകുമെന്നും ഹര്‍ദിക്, വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പര തോല്‍വിക്കു ശേഷം പറഞ്ഞു.
കഴിഞ്ഞ കളിയില്‍ ആദ്യ 10 ഓവറുകള്‍ക്ക് ശേഷം റണ്‍നിരക്ക് ഉയര്‍ത്താന്‍ ബാറ്റര്‍മാര്‍ക്ക് കഴിയാതിരുന്നതാണ് തോല്‍വിയില്‍ നിര്‍ണായകമായത്. ക്രീസിലെത്തിയ തനിക്കും റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും കഴിഞ്ഞില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ഒരു സംഘമെന്ന നിലയില്‍ നമ്മള്‍ സ്വയം വെല്ലുവിളിക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കളികളെല്ലാം നമുക്ക് ഓരോ പാഠങ്ങളാണ്. പരമ്പര നഷ്ടം ഇവിടെ വലിയ പ്രശ്‌നമല്ല. എന്നാല്‍ ലക്ഷ്യത്തോടുള്ള പ്രതിബദ്ധത പ്രധാനമാണ്. ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.
വലിയൊരു സീസണാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഏകദിന ലോകകപ്പും ഏഷ്യാ കപ്പും വരാനിരിക്കുന്നു. അതുകൊണ്ടു തന്നെ വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നത് നല്ലതാണ്. അതില്‍ നിന്ന് പലതും പഠിക്കാനാവും. ടീമിനായി കളിച്ച എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു. എല്ലാവരും മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. ജയവും തോല്‍വിയുമെല്ലാം കളിയുടെ ഭാഗമാണെന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ടീമിന്റെ പരമ്പര തോല്‍വിയില്‍ ഇന്ത്യന്‍ മുന്‍ താരം വെങ്കിടേഷ് പ്രസാദ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വിജയിക്കാനുള്ള ആവേശമോ ത്വരയോ ഇല്ലാത്ത ഇന്ത്യന്‍ യുവനിര ഏതോ മായാലോകത്താണ് ജീവിക്കുന്നതെന്നും വെങ്കിടേഷ് പ്രസാദ് കുറ്റപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates