ബ്രെവിസ് പുറത്ത്, 3 വർഷത്തിന് ശേഷം തിരിച്ചെത്തി കോറ്റ്സി; ദക്ഷിണാഫ്രിക്ക ഏകദിന ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് 16 അം​ഗ ടീം
South Africa Drop Dewald Brevis
South Africa Drop Dewald Brevisx
Updated on
1 min read

ജൊഹാനസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു. യുവ സൂപ്പർ താരം ഡെവാൾഡ് ബ്രെവസിനെ ടീമിലേക്ക് പരി​ഗണിക്കാത്തതാണ് ശ്ര​ദ്ധേയമായത്. ഈ മാസം 24 മുതൽ 30 വരെ ദക്ഷിണാഫ്രിക്കയാണ് പരമ്പര. 16 അം​ഗ ടീമിനെയാണ് തിരഞ്ഞെടുത്തത്.

നമീബിയയിൽ നടന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിൽ മികച്ച പ്രകടനമാണ് ബ്രെവിസ് പുറത്തെടുത്തത്. പക്ഷേ ഏകദിന ടീമിലേക്ക് ഈ മികവ് പരി​ഗണിക്കപ്പെട്ടില്ല. ബ്രെവിസിന് പുറമെ പ്രെനെലൻ സുബ്ബരായൻ, റൂബിൻ ഹെർമാൻ എന്നിവരെയും സെലക്ടർമാർ പരിഗണിച്ചില്ല. പരിക്കിനെ തുടർന്ന് സുപ്രീം പേസർ കാഗിസോ റബാഡയും പരമ്പരയിൽ നിന്ന് പുറത്തായി.

പരിക്കിൽ നിന്ന് മുക്തനായി പേസർ ജെറാൾഡ് കോറ്റ്‌സി മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തി. 2023 ഏകദിന ലോകകപ്പിലാണ് കോറ്റ്‌സി അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനം കളിച്ചത്.

South Africa Drop Dewald Brevis
ബി​ഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!

ടെംബ ബവുമ നയിക്കുന്ന ടീമിൽ ടി20 ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ കളിയിലേക്ക് താരത്തെ പരി​ഗണിക്കില്ല. രണ്ടും മൂന്നും ഏകദിനങ്ങൾക്കായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റബാഡയുടെ അഭാവത്തിൽ ലുംഗി എൻഗിഡി, ക്വേന എംഫക, ഓട്‌നീൽ ബാർട്മാൻ, ജെറാൾഡ് കോറ്റ്‌സി എന്നിവർക്കൊപ്പം മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നീ ഓൾറൗണ്ടർമാരും പേസ് നിരയ്ക്ക് കരുത്തേകും. കേശവ് മഹാരാജും ബ്യോൺ ഫോർച്യൂണുമാണ് സ്പിന്നർമാർ.

ക്വിന്‍റൻ ഡി കോക്ക്, റയാൻ റിക്കൽടൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള മികച്ച ടീം കോമ്പിനേഷൻ കണ്ടെത്താനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പരമ്പരയെന്ന് ഹെഡ് കോച്ച് ഷുക്രി കോൺറാഡ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്ക ടീം: ടെംബ ബവുമ (ക്യാപ്റ്റൻ), ഓട്‌നീൽ ബാർട്മാൻ, കോർബിൻ ബോഷ്, മാത്യൂ ബ്രീറ്റ്‌സ്കെ, ജെറാൾഡ് കോറ്റ്‌സി, ക്വിന്റൻ ഡി കോക്ക്, ടോണി ഡി സോർസി, ബ്യോൺ ഫോർച്യൂൺ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ക്വേന എംഫക, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, റയാൻ റിക്കൽടൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്.

South Africa Drop Dewald Brevis
'ഡിആർഎസ് എടുക്കു... എടുക്കു'; ഇഷാനെ നിർബന്ധിച്ച് സൂര്യവംശി; ഔട്ട്! (വിഡിയോ)
South Africa Drop Dewald Brevis
'എനിക്ക് പണം തന്നില്ല, അപമാനിച്ച് ഇറക്കിവിട്ടു; അയാൾ അവിടെ ഉള്ളിടത്തോളം പാകിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടില്ല'
Summary

South Africa Drop Dewald Brevis: Temba Bavuma will captain the hosts against the six-time ODI World Cup winners, while T20I captain Aiden Markram has been included for the second and third ODIs only

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com