കോർബിൻ ബോഷ് എറിഞ്ഞൊതുക്കി, യുഎഇയെ ആറ് വിക്കറ്റിന് തകർത്ത് സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയിരുന്നു.
South Africa  cricket team
South Africa Storm into Super 8 with Six-Wicket Win Over UAE in T20 World Cup@icc
Updated on
1 min read

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ യുഎഇയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ പ്രവേശിച്ചു. ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ചാണ് സൗത്ത് ആഫ്രിക്ക അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 13.2 ഓവറിൽ വിജയലക്ഷ്യം മറി കടന്നു.

South Africa  cricket team
67 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലിൽ

സൗത്ത് ആഫ്രിക്കയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ യുഎഇ ബാറ്റർമാർക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. ഓപ്പണർമാരായ ആര്യനാഷ് ശർമ 13 റൺസും മുഹമ്മദ് വസീം 22 റൺസുമെടുത്തും പുറത്തായി. തുറന്ന് ക്രീസിൽ എത്തിയ അലിഷാൻ ഷറഫു 38 പന്തിൽ 45 റൺസ് നേടിയതാണ് ടീമിനേ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റും ആന്റിച് നോര്‍ക്യെ 2 വിക്കറ്റും സ്വന്തമാക്കി.

South Africa  cricket team
'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ്

123 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്ക യുഎഇ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഡെവാൾഡ് ബ്രെവിസ് 25 പന്തിൽ 36 റൺസ് നേടി.

റയാൻ റിക്കെൽട്ടൺ 16 പന്തിൽ 30 റൺസും എയ്ഡന്‍ മാര്‍ക്രം 11 പന്തിൽ 28 റൺസും അടിച്ചെടുത്തു. 4 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്തു മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ കോർബിൻ ബോഷ് ആണ് കളിയിലെ താരം.

Summary

South Africa Storm into Super 8 with Six-Wicket Win Over UAE in T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com