

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആവേശകരം. നാലാം പോരാട്ടത്തില്‍ കരുത്തോടെ തിരിച്ചെത്തി ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കി. ഇതോടെ അവസാന പോരാട്ടം 'ഫൈനലിനു' സമാനമായി. നാലാം പോരില്‍ 19 റണ്‍സിനാണ് പ്രോട്ടീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് എടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 18.5 ഓവറില്‍ 145 റണ്‍സില്‍ അവസാനിച്ചു.
36 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 57 റണ്‍സെടുത്ത കോണോര്‍ എസ്റ്റര്‍ഹ്യൂസന്റെ മികവാണ് പ്രോട്ടീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. റുബിന്‍ ബെര്‍മാന്‍ (28), ടോണി ഡിസോര്‍സി (23), ഡിയാന്‍ ഫോറസ്റ്റര്‍, ജാസന്‍ സ്മിത്ത് (19 റണ്‍സ് വീതം), ജോര്‍ജ് ലിന്‍ഡ് (14) എന്നിവരും തിളങ്ങി.
കിവീസിനായി കെയ്ല്‍ ജാമിസന്‍ 2 വിക്കറ്റെടുത്തു. സാക് ഫോക്‌സ്, ബെന്‍ സീര്‍സ്, കോള്‍ കക്കോന്‍ക്കി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ജയത്തിലേക്ക് ബാറ്റെടുത്ത കിവികള്‍ക്കായി ഓപ്പണര്‍ ടിം റോബിന്‍സന്‍ (32), ഡാന്‍ ക്ലീവര്‍ (26), നിക്ക് കെല്ലി (19) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാര്‍ഡ് കോറ്റ്‌സി 3 വിക്കറ്റെടുത്തു. ഓട്‌നീല്‍ ബാര്‍ട്മന്‍, അരങ്ങേറ്റ ടി20 കളിച്ച പെര്‍നാളന്‍ സുബരായന്‍, ക്യാപ്റ്റന്‍ കേശവ് മഹാരാജ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വിയാന്‍ മള്‍ഡര്‍ ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates