സൗത്തിക്ക് അഭിമാനത്തോടെ മടക്കം; ഇംഗ്ലണ്ടിനെതിരെ 423 റണ്‍സിന്റെ വമ്പന്‍ ജയവുമായി കിവികള്‍

പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ് ഇന്നിങ്‌സ് പുനരാരംഭിച്ചത്
Southee makes a proud return; Kiwis win by 423 runs against England
സൗത്തിക്ക് ആദരവുമായി സഹതാരങ്ങള്‍ ഫെയ്‌സ്ബുക്ക്
Updated on
1 min read

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 423 റണ്‍സിന്റെ വമ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. സാന്റ്‌നറുടെ ഓള്‍റൗണ്ട് മികവാണ് കിവീസ് ജയത്തില്‍ നിര്‍ണായകമായത്. ബാറ്റിങ് മികവിന് പുറമെ ഏഴ് വിക്കറ്റുകളും സാന്റ്‌നര്‍ പിഴുതു.

പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ് ഇന്നിങ്‌സ് പുനരാരംഭിച്ചത്. ജേക്കബ് ബെഥലും ജോ റൂട്ടും കിവീസിന്റെ റണ്‍മല താണ്ടാന്‍ പൊരുതി നോക്കിയെങ്കിലും കൂട്ടുകെട്ട് 104 റണ്‍സില്‍ അവസാനിച്ചു. 54 റണ്‍സെടുത്ത ജോ റൂട്ടിനെ സാന്റ്‌നര്‍ പുറത്താക്കി. പിന്നാലെ എത്തിയ ഹാരി ബ്രുക്കി(1)നെ വില്ല്യം മടക്കി. 96 പന്തില്‍ 76 റണ്‍സെടുത്ത ബെഥലിനെ സൗത്തിയും മടക്കിയതോടെ 166 ന് അഞ്ച് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.

ഒലിപോപ്പും(17), ഗസ് അക്കിന്‍ഷണും(43) പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും സാന്റ്‌നര്‍ മടക്കി. 215 ന് 6, 231-7, 231-8, 234-9 എന്നിങ്ങനെ വാലറ്റവും തകര്‍ന്നതോടെ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയം ഉറപ്പിച്ചു. .സാന്റ്‌നറുടെ നാല് വിക്കറ്റ് പ്രകടനം ന്യൂസിലന്‍ഡിന് വിജയത്തില്‍ നിര്‍ണായകമായപ്പോള്‍ 2/34 എന്ന നിലയില്‍ സൗത്തി തന്റെ അവസാന ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 394 വിക്കറ്റുകളും, 98 സിക്‌സറുകളും, ഒരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ സൗത്തി മികച്ച ടെസ്റ്റ് കരിയര്‍ അവസാനിച്ചു.

മത്സരത്തില്‍ അസാധാരണമായ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ സാന്ററിനെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് നേടിയും മികവ് കാണിച്ചു. ബൗളിങ്ങില്‍ 7/92 എന്ന മികച്ച പ്രകടനവും താരം പുറത്തെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും യഥാക്രമം നാലാമത്തെയും ആറാമത്തെയും സ്ഥാനങ്ങളിലാണ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com