മൂന്ന് ഓവറില്‍ 40 റണ്‍സ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ, സഞ്ജു ഇല്ല

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ടോസ്
Suryakumar Yadav to lead India
സൂര്യകുമാര്‍ യാദവ്എക്സ്/ ഫയൽ
Updated on
1 min read

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ടോസ്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബൗളിങ് തെരഞ്ഞെടുത്തു. പ്രതീക്ഷിച്ച പോലെ തന്നെ ഓപ്പണര്‍മാരായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും നല്ല തുടക്കമാണ് ഇട്ടത്. മൂന്ന് ഓവറില്‍ തന്നെ 40 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, വാഷിങ്ടന്‍ സുന്ദര്‍, എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയില്ല. അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നി നാല് മുന്‍നിര ബൗളര്‍മാര്‍ക്ക് പുറമേ അഞ്ചാം ബൗളര്‍ സ്ഥാനം ഔള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും പങ്കുവെയ്ക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ശ്രീലങ്കയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഇന്ത്യയെ സൂര്യകുമാര്‍ യാദവും ശ്രീലങ്കയെ ചരിത് അസലങ്കയുമാണ് നയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീറിന്റെ പരിശീലന യുഗത്തിനും ഇന്ന് ആദ്യ വിസില്‍ മുഴങ്ങി. അഗ്രസീവായ ഇന്ത്യയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പരിക്കുകളുടെ സമ്മര്‍ദ്ദമാണ് സ്വന്തം മണ്ണില്‍ ശ്രീലങ്കയ്ക്ക് വെല്ലുവിളി. കഴിഞ്ഞ ദിവസങ്ങലില്‍ പേസര്‍ നുവാന്‍ തുഷാര, ദുഷ്മന്ത ചമീര എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു.കാലാവസ്ഥ ഏറെക്കുറെ അനുകൂലമാണ്. മഴ ഭീഷണിയില്ല. രണ്ടാം മത്സരം നാളെയും മൂന്നാം പോരാട്ടം 30നും നടക്കും.

Suryakumar Yadav to lead India
ഷൂട്ടിങില്‍ നിരാശ തന്നെ; എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com