34 പന്തില്‍ 69 നോട്ടൗട്ട്; ഷെഫാലിയുടെ മിന്നലടിയില്‍ അനായാസം ഇന്ത്യ; തുടരെ രണ്ടാം ജയം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം
Shafali Verma batting
Shafali Vermax
Updated on
1 min read

വിശാഖപട്ടണം: ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം പോരില്‍ 7 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് ശ്രീലങ്കന്‍ വനിതകള്‍ കുറിച്ചത്. ഇന്ത്യ വെറും 11.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് വിജയം പിടിച്ചെടുത്തത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.

രണ്ടാം പോരില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ അനായാസ ജയത്തിലെത്തിയത്. 27 പന്തില്‍ 53 റണ്‍സടിച്ച് അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തിയ ഷെഫാലി മത്സരത്തില്‍ 34 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. താരം 11 ഫോറും ഒരു സിക്‌സൂം അടിച്ചു.

Shafali Verma batting
കോഹ്‍ലി ചിന്നസ്വാമിയിൽ കളിക്കില്ല! വിജയ് ഹസാരെ ട്രോഫി വേദിയിൽ 'ട്വിസ്റ്റ്'; ആരാധകർക്കും പ്രവേശനമില്ല

ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ ജയിപ്പിച്ച ജെമിമ റോഡ്രിഗ്‌സ് 15 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്തു. സ്മൃതി മന്ധാന (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (10) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. റിച്ച ഘോഷ് 1 പന്തില്‍ 1 റണ്ണുമായി ടീം ജയിക്കുമ്പോള്‍ ഷെഫാലിക്കൊപ്പം ക്രീസില്‍ തുടര്‍ന്നു.

നേരത്തെ 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്ത സ്‌നേഹ് റാണയുടെ ബൗളിങ് ശ്രീലങ്കയ്ക്ക് റണ്‍സ് നേടാന്‍ വിലങ്ങായി. 2 വീതം വിക്കറ്റെടുത്ത് വൈഷ്ണവി ശര്‍മ, ശ്രീ ചരണി എന്നിവരും തിളങ്ങി. ക്രാന്തി ഗൗഡും ഒരു വിക്കറ്റെടുത്തു.

ഹര്‍ഷിത സമരവിക്രമയാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്. താരം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവും തിളങ്ങി. ഓപ്പണറായ താരം 24 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സെടുത്തു. ഹസിനി പെരേരെയും പിടിച്ചു നിന്നു. താരം 22 റണ്‍സെടുത്തു. മറ്റാരും തിളങ്ങിയില്ല. മധ്യനിരയും വാലറ്റവും പൂര്‍ണ പരാജയമായത് അവര്‍ക്ക് തിരിച്ചടിയായി.

Shafali Verma batting
'ഞാൻ ​ജീവനും കൊണ്ട് ഓടുകയായിരുന്നു'... മെസിയുടെ കൊൽക്കത്ത സന്ദർശനത്തിൽ സംഭവിച്ചത്
Summary

Shafali Verma's unbeaten 69 powered India to a commanding seven-wicket victory on Tuesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com