സ്വപ്‌നില്‍ അസ്‌നോദ്കര്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍; രോഹൻ പ്രേം ചീഫ് സെലക്ടർ

സീനിയര്‍ വനിതാ ടീം പരിശീലകയായി ദേവിക പല്‍ശികര്‍ തുടരും
Swapnil Asnodkar
സ്വപ്നിൽ അസ്നോദ്കർഎക്‌സ്‌
Edited By:
Updated on
1 min read

തിരുവനന്തപുരം: കേരള സീനിയര്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി സ്വപ്‌നില്‍ അസ്‌നോദ്കറെ നിയമിച്ചു. ഗോവ സ്വദേശിയായ സ്വപ്‌നില്‍ അസ്‌നോദ്കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വലം കയ്യന്‍ ഓപ്പണിങ് ബാറ്ററാണ്.

Swapnil Asnodkar
റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും സ്വപ്‌നില്‍ കളിച്ചിട്ടുണ്ട്. നേരത്തെ കേരള അണ്ടര്‍-23 ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്ത് പരിഗണിച്ചാണ് സീനിയര്‍ ടീം മുഖ്യ പരിശീലകനായി സ്വപ്‌നിലിനെ നിയമിച്ചത്.

സീനിയര്‍ വനിതാ ടീം പരിശീലകയായി ദേവിക പല്‍ശികര്‍ തുടരും. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള വനിതാ ടീമിന്റെ മുഖ്യ പരിശീലകയായിരുന്നു ദേവിക. അണ്ടര്‍ 19 വനിതാ ടീം പരിശീലകയായും കെസിഎ വനിതാ അക്കാദമിയുടെ മെന്ററായും മുന്‍ ഇന്ത്യന്‍ താരം കരുണ ജെയിനിനെയും നിയമിച്ചു.

2026-27 സീസണിലേക്കുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റികളെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കേരളത്തിന്റെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന രോഹന്‍ പ്രേമിനെ നിയമിച്ചു വി എ ജഗദീഷ്, അന്താഫ് പിയു എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ്.

Swapnil Asnodkar
16 'അടി'യിൽ ലങ്കാ ദഹനം; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർജയം
Swapnil Asnodkar
അഞ്ച് തവണ ഗോള്‍ഡന്‍ ഡക്ക്; പൂജ്യത്തിന് പുറത്തായത് പത്തുതവണ; അഭിഷേക് ശര്‍മ@ 2026
Swapnil Asnodkar
അടിമുടി വിറപ്പിച്ച് ജപ്പാന്‍, 32 റണ്‍സില്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍; ഇന്ത്യക്ക് 2 റണ്‍സ് ജയം!
Summary

Swapnil Asnodkar appointed Kerala cricket team head coach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com