അടിമുടി വിറപ്പിച്ച് ജപ്പാന്‍, 32 റണ്‍സില്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍; ഇന്ത്യക്ക് 2 റണ്‍സ് ജയം!

ചരിത്ര പോരാട്ടം അരങ്ങേറിയത് 5 ഓവര്‍ മാത്രം
India vs Japan T20I
India vs Japan T20Ix
Updated on
1 min read

സാനോ: ചരിത്ര പോരാട്ടത്തില്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ച് ജപ്പാന്‍ കീഴടങ്ങി. മഴ ഏറെ സമയം അപഹരിച്ചപ്പോള്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ് പോരാട്ടം 5 ഓവര്‍ മാത്രമാണ് അരങ്ങേറിയത്. മറുപടി ബാറ്റിങില്‍ ഒരുവേള ജപ്പാന്‍ അട്ടിമറി വിജയം നേടുമെന്നു വരെ തോന്നിച്ചു. എങ്കിലും അവരുടെ പോരാട്ടം 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 2 വിക്കറ്റിന്റെ ജയം.

ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. 5 ഓവറില്‍ ഇന്ത്യയെ 32 റണ്‍സ് മാത്രമെടുക്കാനേ ജപ്പാന്‍ അനുവദിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും സിക്‌സും അടിച്ചില്ല. രണ്ട് ഫോറുകള്‍ മാത്രമാണ് ഇന്ത്യ നേടിയത്.

India vs Japan T20I
Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 9 റണ്‍സെടുത്തു. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായതും ശ്രദ്ധേയമായി. ഇഷാന്‍ കിഷന്‍ 3 റണ്‍സുമായും മടങ്ങി. തിലക് വര്‍മ (1), ശിവം ദുബെ (0) എന്നിവര്‍ പുറത്താകാതെ നിന്നു.

33 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ജപ്പാനും 2 ഫോറുകളാണ് ഇന്നിങ്‌സില്‍ തൂക്കിയത്. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെന്‍ഡല്‍ കഡോവാകി ഫ്‌ളമിങാണ് അവരുടെ ടോപ് സ്‌കോറര്‍. ബെഞ്ചമിന്‍ ഇറ്റോ ഡേവിസാണ് തിളങ്ങിയ മറ്റൊരാള്‍. താരം 9 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടന്‍ സുന്ദര്‍ 2 വിക്കറ്റെടുത്തു.

India vs Japan T20I
'ക... മ... മിണ്ടരുത്'! മുഹമ്മദ് റിസ്‍വാനോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
India vs Japan T20I
റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്
Summary

What a thriller that turned out to be. Paisa vasool for the fans, who braved the delay due to wet outfield. India (32/4) beat Japan (30/3) by just 2 runs. All 10 overs of the contest were bowled by spinners. Japan should take heart from this performance in their first-ever meeting against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com