'ആ വിക്കറ്റ് നമുക്കു വേണ്ട'; കോച്ചിന്റെ ഇടപെടലില്‍ റണ്‍ ഔട്ട് റദ്ദാക്കി; കൈയടിച്ച് ആരാധകര്‍, വിഡിയോ

പന്ത് ഡെഡ് ആകുന്നതിനു മുന്‍പേ ടോം കറന്‍ ക്രീസ് വിട്ടത് ശ്രദ്ധയില്‍പ്പെട്ട പുരാന്‍, സ്റ്റംപിളക്കി റണ്ണൗട്ടിന് അപ്പീല്‍ ചെയ്തു
team appealed and won the wicket, the coach intervened and returned video
എംഐ എമിറേറ്റ്‌സും ഗള്‍ഫ് ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ റണ്ണൗട്ട്
Updated on
1 min read

അബുദാബി: പന്ത് ഡെഡ് ആയെന്ന ധാരണയില്‍ ക്രീസ് വിട്ട് റണ്ണൗട്ടായ താരത്തിന്റെ വിക്കറ്റ് വേണ്ടെന്നുവച്ച് എതിര്‍ ടീം കോച്ചിന്റെ മാതൃക. യുഎഇയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ലീഗ് ട്വന്റി20യിലാണ് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന സംഭവം.

ജനുവരി 25ന് എംഐ എമിറേറ്റ്‌സും ഗള്‍ഫ് ജയന്റ്‌സും തമ്മില്‍ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം. എമിറേറ്റ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 151 റണ്‍സാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗള്‍ഫ് ജയന്റ്‌സ് 7.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് സംഭവം. അല്‍സാരി ജോസഫ് എറിഞ്ഞ 18ാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്ക് അഡയര്‍ സിംഗിള്‍ നേടി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ടോം റണ്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ, ഓവര്‍ തീര്‍ന്നെന്ന ധാരണയില്‍ ക്രീസ് വിട്ടു.

പന്ത് ഫീല്‍ഡ് ചെയ്ത എമിറേറ്റ്‌സ് താരം കീറോണ്‍ പൊള്ളാര്‍ഡ്, അവരുടെ ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് പന്ത് എറിഞ്ഞുനല്‍കി. പന്ത് ഡെഡ് ആകുന്നതിനു മുന്‍പേ ടോം കറന്‍ ക്രീസ് വിട്ടത് ശ്രദ്ധയില്‍പ്പെട്ട പുരാന്‍, സ്റ്റംപിളക്കി റണ്ണൗട്ടിന് അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍മാര്‍ അന്തിമ തീരുമാനം തേഡ് അംപയറിനു വിട്ടു. നിയമപരമായി പന്ത് ഡെഡ് ആകും മുന്‍പേ ക്രീസ് വിട്ട ടോം കറന്‍ ഔട്ട് ആണെന്ന് തേഡ് അംപയര്‍ വിധിച്ചു.

ആശയക്കുഴപ്പത്തിനിടെ ഔട്ട് അംഗീകരിച്ച് ടോം കറന്‍ പവലിയനിലേക്ക് മടങ്ങുമ്പോഴാണ്, ടീമിന്റെ തീരുമാനം തിരുത്തണമെന്ന ആവശ്യവുമായി എമിറേറ്റ് പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍ ബൗണ്ടറി ലൈനിന് അരികിലെത്തിയത്. ആ വിക്കറ്റിന്റെ ആവശ്യമില്ലെന്നും ടോം കറനെ ബാറ്റിങ് തുടരാന്‍ അനുവദിക്കണമെന്നും ആന്‍ഡി ഫ്‌ലവര്‍ തന്റെ ടീമിനോട് ആവശ്യപ്പെട്ടു. ഗള്‍ഫ് ജയന്റ്‌സ് താരങ്ങള്‍ കയ്യടിയോടെയാണ് ആന്‍ഡി ഫ്‌ലവറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്.

തുടര്‍ന്നുള്ള രണ്ട് ഓവറില്‍ ഗള്‍ഫ് ജയന്റ്‌സ് ടോം കറന്റേത് ഉള്‍പ്പെടെ രണ്ടു വിക്കറ്റ് കൂടി നഷ്ടമാക്കിയെങ്കിലും, അവസാന പന്തില്‍ സിംഗിള്‍ നേടി വിജയത്തിലെത്തി. നാടകീയ മത്സരത്തില്‍ അവസാന പന്തില്‍ തോല്‍വി വഴങ്ങിയെങ്കിലും, ആന്‍ഡി ഫ്‌ലവറിനും ടീമിനും ക്രിക്കറ്റ് ആരാധകര്‍ വലിയ കയ്യടിയാണ് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com