പന്തിനെ വെട്ടും? ഇഷാനും ജുറേലും റഡാറില്‍; ഇന്ത്യന്‍ ടീം നാളെ

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പര
team india ODI squad vs New Zealand
team indiax
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ടി20 ലോകകപ്പിനു മുന്‍പ് കിവീസ് ടെസ്റ്റ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 11നു വഡോദരയില്‍ അരങ്ങേറും. രണ്ടാം പോരാട്ടം 14നു രാജ്‌കോട്ടിലും മൂന്നാം പോരാട്ടം 18നു ഇന്‍ഡോറിലും നടക്കും.

പിന്നാലെ കിവികള്‍ക്കെതിരെ ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനുള്ള ടീമാണ് പരമ്പരയില്‍ കളിക്കുന്നത്. കാരണം ഈ പരമ്പരയ്ക്കു പിന്നാലെ അടുത്ത മാസമാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ നായകനായി തിരിച്ചെത്തും. പരിക്ക് മാറാനുള്ള ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ശരീര ഭാരം കുറയുന്നതിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചു വരവ് വൈകും. നിലവില്‍ ബംഗളൂരു ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ശ്രേയസ്.

team india ODI squad vs New Zealand
പ്രീമിയര്‍ ലീഗില്‍ വമ്പൻമാർക്ക് ഗോളില്ലാ കുരുക്ക്! സമനിലകളുടെ ദിവസം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ മിന്നും ഫോമില്‍ കളിച്ച മുന്‍ നായകന്‍മാരും വെറ്ററന്‍ ഇതിഹാസങ്ങളുമായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ടീമില്‍ തുടരും. ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയതു ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

ലോകകപ്പ് മുന്നില്‍ കണ്ട് പേസര്‍ ജസ്പ്രിത് ബുംറ, പേസ് ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കു വിശ്രമം നല്‍കിയേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ ടീമിലേത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റിലെ ഇരുവരുടേയും മികവാര്‍ന്ന ബാറ്റിങ് സെലക്ടര്‍മാരുടെ റഡാറിലുണ്ട്.

ഇഷാന്‍ ലോകകപ്പിനുള്ള ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍, ഓപ്പണറായി ഇടംപിടിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്.

team india ODI squad vs New Zealand
അഡ്രിയാൻ ലൂണ പടിയിറങ്ങി! ലോണിൽ വിദേശ ലീ​ഗിലേക്ക്; ബ്ലാസ്റ്റേഴ്സിന് കനത്ത അടി
Summary

team india squad for the upcoming three-match ODI series against New Zealand at home will be picked on January 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com