പ്രീമിയര്‍ ലീഗില്‍ വമ്പൻമാർക്ക് ഗോളില്ലാ കുരുക്ക്! സമനിലകളുടെ ദിവസം

ഗോളടിക്കാതെ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍
English Premier League sunderland vs man city match
English Premier Leaguex
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലകളുടെ ദിനം. വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍ ടീമുകള്‍ ഗോളില്ലാ സമനിലയില്‍ കുരുങ്ങി. ക്രിസ്റ്റല്‍ പാലസ്- ഫുള്‍ഹാം പോരാട്ടം 1-1നും സമനിലയില്‍ പിരിഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയെ സണ്ടര്‍ലാന്‍ഡും ലിവര്‍പൂളിനെ ലീഡ്‌സ് യുനൈറ്റഡും ടോട്ടനത്തെ ബ്രെന്‍ഡ്‌ഫോര്‍ഡും ഗോളടിക്കാന്‍ അനുവദിച്ചില്ല. അവര്‍ക്ക് തിരിച്ചു ഗോള്‍ നേടാനും സാധിച്ചില്ല.

14 തവണ സിറ്റി ഗോളിലേക്കായി സഞ്ചരിച്ചു. അതില്‍ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. പക്ഷേ ഒന്നും ഫലം കണ്ടില്ല. ലിവര്‍പൂളാകട്ടെ 16 തവണ ഗോളിനായി ശ്രമിച്ചു. 3 തവണ മാത്രമാണ് അവര്‍ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തത്. ടോട്ടനം ബ്രെന്‍ഡ്‌ഫോര്‍ഡ് പോരാട്ടം തുല്യനിലയില്‍ മുന്നേറിയെങ്കിലും ഇരു പക്ഷവും വല ചലിപ്പിച്ചില്ല.

English Premier League sunderland vs man city match
അഡ്രിയാൻ ലൂണ പടിയിറങ്ങി! ലോണിൽ വിദേശ ലീ​ഗിലേക്ക്; ബ്ലാസ്റ്റേഴ്സിന് കനത്ത അടി

ക്രിസ്റ്റല്‍ പാലസ് ആദ്യ പകുതിയില്‍ മുന്നില്‍ നിന്നെങ്കിലും കളിയുടെ അവസാന ഘട്ടത്തില്‍ ഫുള്‍ഹാം ജയം നിഷേധിച്ച് ഗോള്‍ തിരിച്ചടിച്ചാണ് സമനില പിടിച്ചത്. ആക്രമണത്തിലും പന്തടക്കത്തിലും ഫുള്‍ഹാം ആധിപത്യം പുലര്‍ത്തിയ എവേ പോരില്‍ 39ാം മിനിറ്റില്‍ മറ്റേറ്റയിലൂടെയാണ് ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തിയത്. എന്നാല്‍ 80ാം മിനിറ്റില്‍ ടോം കയേമി ഫുള്‍ഹാമിനു സമനില ഒരുക്കി.

നേരത്തെ പുതുവത്സരത്തലേന്ന് ആഴ്‌സണല്‍ 4-1നു ആസ്റ്റണ്‍ വില്ലയെ തകര്‍ത്തിരുന്നു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വൂള്‍വ്‌സ് 1-1നു സമനിലയില്‍ കുരുക്കി.

സമനില വഴങ്ങേണ്ടി വന്നതോടെ ആഴ്‌സണല്‍ 4 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 19 മത്സരങ്ങളില്‍ നിന്നു അവര്‍ക്ക് 45 പോയിന്റുകള്‍. ഇത്രയും കളിയില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കു 41 പോയിന്റും മൂന്നാമതുള്ള ആസ്റ്റണ്‍ വില്ലയ്ക്ക് 39 പോയിന്റും നാലാമതുള്ള ലിവര്‍പൂളിന് 33 പോയിന്റുകളും.

English Premier League sunderland vs man city match
7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!
Summary

English Premier League: Sunderland produce an outstanding defensive performance to hold Man City at the Stadium of Light.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com