ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്സ് ബിജെപി 'കോർട്ടിൽ'; ബം​ഗാളിൽ സ്ഥാനാർഥി?

ബം​ഗാളിൽ ഏപ്രിൽ 23നു ആദ്യ ഘട്ട വോട്ടെടുപ്പ്, 29നു രണ്ടാം ഘട്ടം
Leander Paes PLAYING TENNIS
leander paesX
Updated on
1 min read

കൊൽക്കത്ത: ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാണ്ടർ പെയ്സ് രാഷ്ട്രീയത്തിന്റെ കോർട്ടിലേക്ക്. പശ്ചിമ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേഷം. പെയ്സ് ബിജെപിയിലാണ് ചേരുന്നത്. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തി അം​ഗത്വം സ്വീകരിക്കും. ബം​ഗാൾ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പെയ്സ് സജീവമാകും.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പെയ്സ് കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൊൽക്കത്തയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അടുത്ത നടക്കാനിരിക്കുന്ന തെരഞ്ഞെപ്പിൽ പാർട്ടി പെയ്സിനു സീറ്റ് നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Leander Paes PLAYING TENNIS
88ാം മിനിറ്റില്‍ ഉണ്ടാവിന്റെ ഗോള്‍; ഘാനയെ വീഴ്ത്തി... ജര്‍മനി ഇങ്ങനെ കളിച്ചാൽ മതിയോ?

നേരത്തെ മമതാ ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പെയ്സ് തൃണമൂൽ കോൺ​ഗ്രസിൽ ചേരുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പെയ്സ് ബിജെപിയാണ് തിരഞ്ഞെടുത്തത് ആരാധകരിൽ കൗതുകമുണർത്തി.

രണ്ട് ഘട്ടങ്ങളിലായാണ് ബം​ഗാൾ തെരഞ്ഞെടുപ്പ്. ഏപ്രിൽ 23നു ആദ്യ ഘട്ടവും 29നു രണ്ടാം ഘട്ടവും നടക്കും. ബിജെപിയുടെ ആദ്യ പട്ടികയിൽ 144 സ്ഥാനാർഥികളും രണ്ടാം പട്ടികയിൽ 111 സ്ഥാനാർഥികളുമാണ് ഉള്ളത്. 294 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് മത്സരം.

Leander Paes PLAYING TENNIS
കഴിഞ്ഞ സീസണ്‍ ആവര്‍ത്തനം; ആദ്യ പോരില്‍ വീണ്ടും പഞ്ചാബ്- ഗുജറാത്ത് നേര്‍ക്കുനേര്‍
Summary

leander paes is joining the Bharatiya Janata Party today. This marks his entry into active politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com