നന്ദി ക്യാപ്റ്റന്‍, ഞങ്ങള്‍ അര്‍ജന്റീനക്കാരുടെ ഉള്ളില്‍ നിങ്ങള്‍ ജയിച്ചു കഴിഞ്ഞു!

മെസിയുടെ വാക്കുകളല്ല, മാധ്യമപ്രവര്‍ത്തകയുടെ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്...
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Updated on: 
1 min read

ദോഹ: 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ഒരു ജയം കൂടി മതി. കലാശപ്പോരിനായുള്ള കാത്തിരിപ്പിന് ഇടയില്‍ സെമി ഫൈനലിന് പിന്നാലെ മെസി അര്‍ജന്റൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതില്‍ മെസിയുടെ വാക്കുകളല്ല, മാധ്യമപ്രവര്‍ത്തകയുടെ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്...

അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത്, അതൊരു ചോദ്യമല്ല. ലോകകപ്പ് ഫൈനല്‍ വരികയാണ്. കിരീടത്തിലേക്ക് എത്തണം എന്ന് തന്നെയാണ് അര്‍ജന്റീന മുഴുവന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ നിങ്ങളോട് പറയുന്നത്, മത്സര ഫലം എന്തുമാവട്ടെ, നിങ്ങളില്‍ നിന്ന് ആര്‍ക്കും തട്ടിയെടുക്കാന്‍ ആവാത്ത ചിലതുണ്ട്. നിങ്ങള്‍ ഓരോ അര്‍ജന്റീനക്കാരന്റേയും ഉള്ളില്‍ മാറ്റൊലികൊള്ളുന്നു, മെസിയോട് മാധ്യമപ്രവര്‍ത്തക പറഞ്ഞു. 

നിങ്ങളുടെ ടീമിന്റെ കുപ്പായം കൈവശമില്ലാത്ത ഒരു കുരുന്നുമില്ല, ആ കുപ്പായം ചിലപ്പോള്‍ ഒറിജിനല്‍ ആയിരിക്കില്ല, ചിലപ്പോള്‍ ആയിരിക്കാം. എല്ലാവരുടേയും ജീവിതത്തെ നിങ്ങള്‍ സ്വാധീനിച്ച് കഴിഞ്ഞു. എന്നെ സംബന്ധിച്ച് നിങ്ങള്‍ ലോകകപ്പ് ജയിക്കുന്നതിലും അപ്പുറമാണ് അത്. 

നിങ്ങളില്‍ നിന്ന് ഒരാള്‍ക്കും അത് തട്ടിയകറ്റാനാവില്ല. ഞാന്‍ നന്ദി പറയുകയാണ്, ഇത്രയധികം ആളുകളില്‍ നിങ്ങള്‍ സന്തോഷം നിറയ്ക്കുന്നതില്‍. എന്റെ വാക്കുകള്‍ നിങ്ങള്‍ ഹൃദയത്തിലെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ലോക കിരീടം ജയിക്കുന്നതിനേക്കാള്‍ അതാണ് പ്രധാനം എന്ന് ഞാന്‍ വിശ്വസിക്കുന്നു...നിങ്ങള്‍ വിജയിച്ചു കഴിഞ്ഞു. നന്ദി, ക്യാപ്റ്റന്‍... മെസിയോട്  മാധ്യമപ്രവര്‍ത്തക പറഞ്ഞു. ചിരിയോടെ മെസി കേട്ടു നിന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com