'149 പന്തില്‍ 100'; സെഞ്ച്വറിയും അനാവശ്യ 'റെക്കോർഡ്' ഭാരവും!

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി
Tilak Varma batting
Tilak Varmax
Updated on: 
1 min read

ദോഹ: സെഞ്ച്വറി നേടിയിട്ടും ലിസ്റ്റ് എ ക്രിക്കറ്റിലെ മോശം റെക്കോര്‍ഡില്‍ ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മ. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിനെതിരായ പോരാട്ടത്തില്‍ താരം ശതകം നേടിയ തിലക് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറി.

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ 148 പന്തുകള്‍ പ്രതിരോധിച്ച് തിലക് 100 റണ്‍സിലെത്തി. 7 ഫോറും ഒരു സിക്‌സും സഹിതം 100 റണ്‍സിലെത്തിയ തിലക് സെഞ്ച്വറി തികച്ചതിനു പിന്നാലെ പുറത്താകുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം മനോജ് പ്രഭാകറിന്റെ പേരിലാണ് ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയുടെ റെക്കോര്‍ഡ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ പ്രഭാകര്‍ 151 പന്തുകള്‍ നേരിട്ടാണ് ശതകം തൊട്ടത്. ഈ മോശം പട്ടികയിലാണ് തിലക് രണ്ടാം സ്ഥാനത്തെത്തിയത്.

Tilak Varma batting
ക്ലാസ് കട്ട് ചെയ്ത് ടെസ്റ്റ് കാണാന്‍ എത്തി; സ്‌കൂള്‍ കുട്ടികള്‍ കാമറയില്‍, അഭിമാനമെന്ന് അച്ഛൻ! (വിഡിയോ)

മത്സരത്തില്‍ തിലക് വര്‍മയാണ് അവസാന വിക്കറ്റായി കൂടാരം കയറിയത്. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 313 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യയുടെ പോരാട്ടം 49.1 ഓവറില്‍ 265 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാന്‍ 48 റണ്‍സിനു പോരാട്ടം ജയിച്ചു.

Tilak Varma batting
'എവിടെ കുൽദീപും മാനവ് സുതറും?'... ചോ​ദ്യവുമായി ​ഗാം​ഗുലി
Tilak Varma batting
'ക്രിക്കറ്റ് താരം' ആകണോ! അവസരമൊരുക്കി 'റോഡ് ടു കെസിഎൽ'
Summary

Tilak Varma's century against Pakistan A in the Asia Cup Rising Stars tournament went into the record books, but for an unwanted reason, as the India A captain registered the second-slowest hundred by an Indian batter in List A cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER