'എവിടെ കുൽദീപും മാനവ് സുതറും?'... ചോ​ദ്യവുമായി ​ഗാം​ഗുലി

ഇന്ത്യ സ്പെഷലിസ്റ്റ് സ്പിന്നറെ കളിപ്പിക്കാത്തതിനെതിരെ മുൻ ക്യാപ്റ്റൻ
Kuldeep Yadav, Manav Suthar, Sourav Ganguly questions
Kuldeep Yadav, Manav Suthar, Sourav Ganguly questions x
Updated on: 
2 min read

കൊൽക്കത്ത: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം സെലക്ഷൻ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി. ഒന്നാം ടെസ്റ്റിൽ മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടും ഇന്നിങ്സ് ജയം സ്വന്തമാക്കാൻ പറ്റുമായിരുന്ന പോരാട്ടം ഏതാണ്ട് 15 ഓവർ ബാക്കി നിൽക്കെ തന്നെ സമനിലയിൽ അവസാനിക്കുകയായിരുന്നു. സ്പെഷലിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കാത്തതാണ് ​ഗാം​ഗുലി ചോദ്യം ചെയ്തത്. കുൽദീപ് യാദവ്, മാനവ് സുതർ എന്നിവരിൽ ഒരാളെ കളിപ്പിക്കണമായിരുന്നുവെന്നാണ് ​ഗാം​ഗുലി പറയുന്നത്. അത്തരമൊരു ബൗളറുടെ അഭാവമാണ് ഇന്ത്യയിൽ നിന്നു ജയം തട്ടിയതെന്നും ​ഗാം​ഗുലി വിശദീകരിച്ചു.

എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്. പരമ്പരയിലുടനീളം ഇന്ത്യൻ ബാറ്റർമാർ കാഴ്ചവെച്ച മികച്ച പ്രകടനത്തെ പ്രശംസിച്ചുകൊണ്ടാണ് ഗാംഗുലി എക്സിൽ തന്‍റെ അഭിപ്രായം പങ്കുവെച്ചത്. വിദേശ പിച്ചുകളിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കണമെങ്കിൽ പിച്ചിന്‍റെ ആനുകൂല്യമില്ലാത്തപ്പോഴും വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന മികച്ചൊരു സ്പിന്നർ അനിവാര്യമാണെന്ന് ഗാംഗുലി വ്യക്തമാക്കി.

'ഈ പരമ്പരയില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. വൈറ്റ്‌ബോളിലും ഇപ്പോള്‍ റെഡ് ബോളിലും. ബാറ്റിങിലെ സമീപനം അതിഗംഭീരം തന്നെ. പക്ഷേ ഒരു കാര്യം ടീം മനസിലാക്കണം. വിദേശ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ സമയം കഴിയും തോറും ബാറ്റിങിനു അനുകൂലമായി മാറുന്ന (ഫ്‌ളാറ്റ്) പിച്ചുകളില്‍ ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ കൂടിയേ തീരു. ടെസ്റ്റ് ക്രിക്കറ്റില്‍ അങ്ങനെ ഒരാളെ കളിപ്പിച്ചേ മതിയാകു. വാഷിങ്ടന്‍ സുന്ദറിനെ ഓള്‍ റൗണ്ടറായി കളിപ്പിക്കാം. ബിസിസിഐ, കുല്‍ദീപ് യാദവ്, മാനസ് സുതര്‍ എവിടെ?'- എന്ന ചോദ്യവുമായാണ് ഗാംഗുലി കുറിപ്പ് അവസാനിപ്പിച്ചത്.

Kuldeep Yadav, Manav Suthar, Sourav Ganguly questions
'ക്രിക്കറ്റ് താരം' ആകണോ! അവസരമൊരുക്കി 'റോഡ് ടു കെസിഎൽ'

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞത്. സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന പ്രതീക്ഷയ്ക്ക് വലിയ അടിയാണ് നല്‍കിയത്. ഒന്നാം ഇന്നിങ്സില്‍ കിവികള്‍ 368 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് മറുപടി നല്‍കിയത്. 352 റണ്‍സിന്റെ മികച്ച ലീഡുയര്‍ത്തിയാണ് ഇന്ത്യ കിവികളെ വെല്ലുവിളിച്ചത്. വിദേശ പിച്ചിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും ഒന്നാം ഇന്നിങ്‌സിലെ മികവിലൂടെ ഇന്ത്യ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ 352 റണ്‍സ് ലീഡിന്റെ ഭാരവുമായി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചാം ദിനത്തില്‍ കിവികളുടെ 3 വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ വീഴ്ത്തി ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷ കത്തിച്ചു നിര്‍ത്തി.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍- ഗ്ലെന്‍ ഫിലിപ്‌സ് സഖ്യം ഇന്ത്യ പ്രതീക്ഷകളെ അമിത പ്രതിരോധത്തിലൂന്നിയ ബാറ്റിങിലൂടെ തല്ലിക്കെടുത്തി. 186 പന്തുകള്‍ ചെറുത്ത് ഡാരില്‍ മിച്ചല്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്ലെന്‍ ഫിലിപ്‌സ് 126 പന്തുകള്‍ പ്രതിരോധിച്ച് 26 റണ്‍സുമായും ക്രീസില്‍ തുടര്‍ന്നു.

Kuldeep Yadav, Manav Suthar, Sourav Ganguly questions
'ഒരാളും പിന്തുണച്ചില്ല, ഇല്ലേൽ കാണാമായിരുന്നു'; തിലക് വർമ
Kuldeep Yadav, Manav Suthar, Sourav Ganguly questions
'പന്ത് ചുരണ്ടി ചതിച്ചത് ഓസീസ് ടീമിലെ എല്ലാവരും ചേര്‍ന്ന്'!
Summary

Former India captain Sourav Ganguly has questioned India's decision to leave out specialist spinners Kuldeep Yadav and Manav Suthar from the playing XI for the first Test against New Zealand in Wellington

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER