101 റണ്‍സ്! സെഞ്ച്വറിയടിച്ച്, മടങ്ങിവരവ് ആഘോഷിച്ച് ഋതുരാജ്; നിരാശപ്പെടുത്തി വൈഭവ്

തിലകിന് അര്‍ധ സെഞ്ച്വറി
Ruturaj Gaikwad
Ruturaj Gaikwadx
Updated on
1 min read

കൊളംബോ: ഐപിഎല്ലില്‍ മികവ് പുലര്‍ത്തിയില്ലെങ്കിലും ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ച് ഋതുരാജ് ഗെയ്ക്‌വാദ്. ശ്രീലങ്ക എക്കെതിരായ ആദ്യ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി സെഞ്ച്വറി നേടി താരം. ക്യാപ്റ്റന്‍ തിലക് വര്‍മ അര്‍ധ സെഞ്ച്വറിയും നേടി. റിയാന്‍ പരാഗിനു പകരമാണ് ഋതുരാജിന് അവസരം കിട്ടിയത്. താരം അവസരം ഉജ്ജ്വലമായി തന്നെ മുതലെടുക്കുകയും ചെയ്തു.

112 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം ഋതുരാജ് 100 റണ്‍സിലെത്തി. സെഞ്ച്വറിക്കു പിന്നാലെ താരം 101 റണ്‍സുമായി മടങ്ങി. തിലക് വര്‍മ 60 റണ്‍സുമായി മടങ്ങി. ഇന്ത്യ നിലവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ്. തകർച്ച നേരിട്ട ഇന്ത്യയെ ഋതുരാ​ജും തിലകും ചേർന്നു കരകയറ്റുകയായിരുന്നു.

Ruturaj Gaikwad
മുഹമ്മദ് അർതാന് പ്രവേശനം വിലക്കി യുഎസ്; അവാർഡ് കിട്ടിയ റഫറി ലോകകപ്പ് പട്ടികയിൽ നിന്നു പുറത്ത്!

ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിച്ച 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്ക് പക്ഷേ തിളങ്ങാനായില്ല. ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്‌സിമ്രാന്‍ സിങിനും നിരാശയായിരുന്നു. പഞ്ചാബ് കിങ്‌സിനായി മികവ് പുറത്തെടുത്ത പ്രിയാംശ് ആര്യ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 32 റണ്‍സുമായി പുറത്തായി.

ടോസ് നേടി ഇന്ത്യ എ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രഭ്‌സിമ്രാനും വൈഭവും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. എന്നല്‍ സ്‌കോര്‍ 16ല്‍ നില്‍ക്കെ വൈഭവ് മടങ്ങി. ഇതേ സ്‌കോറില്‍ പ്രഭ്‌സിമ്രാനും പുറത്തായി. വൈഭവ് 14 റണ്‍സും പ്രഭ്‌സിമ്രാന്‍ 2 റണ്‍സും എടുത്താണ് പുറത്തായത്.

Ruturaj Gaikwad
ഐപിഎല്ലിൽ കളിച്ചത് ഒറ്റ കളി; മുംബൈ ടീമിനായി 66 റൺസും 3 വിക്കറ്റും മാൻ ഓഫ് ദി മാച്ചും; 'സർവം' അർജുൻ ടെണ്ടുൽക്കർ
Summary

Ruturaj Gaikwad steadied the Indian ship after India A got off to a shaky start against Sri Lanka A in the opening match of the tri-series in Dambulla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com