

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കും. സിംബാബ്വേയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം പകല്‍ ഒരുമണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ആറാം കിരീടം തേടിയാണ് ഇന്ത്യന്‍ യുവനിര പോരാട്ടത്തിനിറങ്ങുന്നത്. രണ്ടാം കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ഒരു മത്സരവും തോല്‍ക്കാതെയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ജിയോ ഹോട്ട് സ്റ്റാറിലും തത്സമയം കാണാനാകും.
സെമിയില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആഴമേറിയ ബാറ്റിങ്‌നിരയാണ് ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശക്തി. ലയാളിയായ ആരോണ്‍ ജോര്‍ജും പതിനാലുകാരന്‍ വിസ്മയം വൈഭവ് സൂര്യവംശിയും മികച്ച ഫോമിലാണ്.
വിഹാന്‍ മല്‍ഹോത്ര, വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡു എന്നിവരും ഇന്ത്യന്‍ പ്രതീക്ഷകളാണ്. 6 കളിയില്‍ നിന്ന് 11 വിക്കറ്റ് നേടിയ പേസര്‍ ഹെനിന്‍ പട്ടേലാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ തുരുപ്പുചീട്ട്. കനിഷ്‌ക് ചൗഹാനാണ് പ്രധാന സ്പിന്നര്‍. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഫോമിലെത്തിയിട്ടുണ്ട്.
നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഇംഗ്ലീഷ് കൗമാരപ്പട ഫൈനലിലെത്തിയത്. ഓസ്ട്രേലിയയെ 27 റണ്ണിനാണ് കീഴടക്കിയത്. തോമസ് റൂവാണ് ഇംഗ്ലണ്ട് നായകന്‍. സ്പിന്നര്‍ മാന്നി ലംസനും റണ്‍വേട്ടയില്‍ രണ്ടാമതുള്ള ബാറ്റര്‍ ബെന്‍ മെയ്‌സുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. 2022 ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു കിരീടം ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates