18 പന്തില്‍ 50 റണ്‍സ്; വീണ്ടും 15കാരന്റെ 'വൈഭവം', സൂര്യവംശിക്ക് അപൂര്‍വ റെക്കോര്‍ഡ്

ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് റെക്കോര്‍ഡ്
Vaibhav Sooryavanshi
Vaibhav Sooryavanshi source: bcci
Edited By:
Updated on
1 min read

ഹരാരെ: ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് റെക്കോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് സൂര്യവംശി സ്വന്തമാക്കിയത്. വെറും 18 പന്തില്‍ നിന്നാണ് സൂര്യവംശിയുടെ അര്‍ദ്ധ സെഞ്ച്വറി പിറന്നത്.

15 വയസും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ചരിത്രത്താളില്‍ ഇടംപിടിച്ചത്. 2020 ഫെബ്രുവരി എട്ടിന് കീര്‍ത്തിപൂരില്‍ വെച്ച് നടന്ന ഏകദിന മത്സരത്തില്‍ യുഎസ്എയ്‌ക്കെതിരെ അര്‍ദ്ധ സെഞ്ച്വറി നേടുമ്പോള്‍ മല്ലയ്ക്ക് 15 വയസും 340 ദിവസവുമായിരുന്നു പ്രായം. അന്ന് 51 പന്തില്‍ നിന്നാണ് മല്ല 50 നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്റര്‍ ഇതിന് മുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. 1989 നവംബറില്‍ ഫൈസലാബാദില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ സച്ചിന്‍ 59 റണ്‍സ് നേടുമ്പോള്‍ അദ്ദേഹത്തിന് 16 വയസും 213 ദിവസവുമായിരുന്നു പ്രായം.

Vaibhav Sooryavanshi
ബൗളര്‍മാര്‍ എറിഞ്ഞിട്ടു; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം; ശ്രേയസ് അയ്യര്‍ ആദ്യജയം നേടുമോ?
Vaibhav Sooryavanshi
ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍
Summary

vaibhav Sooryavanshi Becomes Youngest Player In The World To Score 50 In International Cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com