ബൗളര്‍മാര്‍ എറിഞ്ഞിട്ടു; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം; ശ്രേയസ് അയ്യര്‍ ആദ്യജയം നേടുമോ?

മായങ്ക് അഗര്‍വാള്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
India vs Zimbabwe 1st T20I
വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം
Edited By:
Updated on
1 min read

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് 126 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ എടുത്തു. മായങ്ക് അഗര്‍വാള്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പ്രിന്‍സ് യാദവ്, ശിവം ദുബെ, രവി ബിഷോണ്‌യ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മായങ്ക് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍തന്നെ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. സിംബാബ്വെയുടെ ഓപ്പണര്‍ ബ്രെയ്ന്‍ ബെന്നറ്റാണ് പുറത്തായത്. മായങ്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. മത്സരത്തില്‍ ഒരുഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തില്‍ മൂന്ന് സിക്‌സുകളും 10 ബൗണ്ടറികളും മാത്രമാണ് സിംബാബ്വെ ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിഞ്ഞുളളു.

ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ബൗളര്‍ അശോക് ശര്‍മ അരങ്ങേറി. മൂന്ന് ട്വന്റി മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവില്‍ നിന്ന് ട്വന്റി-20 ടീം ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ശ്രേയസ് അയ്യര്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്.

India vs Zimbabwe 1st T20I
ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍
India vs Zimbabwe 1st T20I
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന
India vs Zimbabwe 1st T20I
ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

India vs Zimbabwe 1st T20I Live Score; IND Restrict ZIM To 125 In 1st Innings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com